
മലങ്കര സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സഭാ ആസ്ഥാനത്ത് എത്തുന്നത്. മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വം ഭം?ഗിയായി നിറവേറ്റാന്‍ റോണി എം ജോണിന് കഴിയട്ടെയെന്ന് പരിശുദ്ധ ബാവാ ആശംസിച്ചു. കൂടിക്കാഴ്ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു. ഫാ.സജി യോഹന്നാന്‍, ഫാ.?ഗീവര്‍?ഗീസ് ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സഭാ ആസ്ഥാനത്ത് സ്വീകരിച്ചു. കോട്ടയം ന?ഗരസഭാ കൗണ്‍സില്‍ ടോം കോരയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Photo Courtesy - Google








