09:55am 13 November 2026
NEWS
വളണ്ടിയർ ഷീൽഡ് അവാർഡ് ജേതാക്കളെ സാംസ്കാരിക മന്ത്രി ആദരിച്ചു
01/09/2025  11:41 AM IST
nila
വളണ്ടിയർ ഷീൽഡ് അവാർഡ് ജേതാക്കളെ സാംസ്കാരിക മന്ത്രി ആദരിച്ചു

 

ദോഹ: ദേശീയ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അസാധാരണമായ സേവനം കാഴ്ചവച്ച വളണ്ടിയർമാരെ 2025 ലെ നാലാമത് ഖത്തർ വളണ്ടിയർ ഷീൽഡ് അവാർഡ് നൽകി
സാംസ്കാരിക മന്ത്രി ആദരിച്ചു.മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ-താനി ജേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി.
സൽകർമ്മങ്ങളും സന്നദ്ധപ്രവർത്തനങ്ങളും കേവലം ക്രമരഹിതമായ പ്രവൃത്തികളല്ല, മറിച്ച് ദേശസ്‌നേഹത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു മഹത്തായ ദൗത്യമാണെന്നും, ഖത്തറിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ തുടിക്കുന്ന നന്മയുടെ പ്രമാണങ്ങൾ അടിവരയിടുന്നുവെന്ന്
സാംസ്കാരിക മന്ത്രിപറഞ്ഞു.സമൂഹത്തെ സേവിക്കുന്നതിൽ ദീർഘകാലമായി പ്രവർത്തിച്ചതിന് അംഗീകാരമായി  12 പേരെയാണ് ആദരിച്ചത്. വിപുലമായ മത്സരങ്ങൾക്ക് ശേഷമാണ് അവരെ തിരഞ്ഞെടുത്തതെന്ന്
ഖത്തർ വോളണ്ടറി സെന്റർ ഡയറക്ടർ മൊയീദ് അൽ-ഖഹ്താനി പറഞ്ഞു. 38 വോളണ്ടിയർമാരാണ് അവാർഡിന് അപേക്ഷിച്ചത്.

Photo Courtesy - The Minister of Culture honored the winners of the Volunteer Shield Award

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img