09:47am 14 November 2026
NEWS
നാവികസേനയുടെ കരുത്ത് വിളിച്ചോതിയ മിലൻ നാവികാഭ്യാസം സമാപിച്ചു; പങ്കെടുത്തത് 42 കപ്പലുകൾ 29 സൈനിക വിമാനങ്ങൾ.
26/02/2026  10:32 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നാവികസേനയുടെ കരുത്ത് വിളിച്ചോതിയ മിലൻ നാവികാഭ്യാസം സമാപിച്ചു; പങ്കെടുത്തത് 42 കപ്പലുകൾ 29 സൈനിക വിമാനങ്ങൾ.

 

കൊച്ചി: ബംഗാൾ ഉൾക്കടലിൽ നാവികസേനയുടെ 29 എയർക്രാഫ്റ്റുകളും 42 യുദ്ധക്കപ്പലുകളും പങ്കെടുത്ത മുൻനിര നാവിക അഭ്യാസം മിലൻ 2026 സമാപിച്ചു. വിശാഖപട്ടണം തീരത്ത് ഇന്ത്യയുടെ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ നടന്ന സമാപനച്ചടങ്ങ് വർണ്ണാഭമായി.  

         

വിശാഖപട്ടണം കേന്ദ്രമായുള്ള ഈസ്റ്റേൺ ഫ്ലീറ്റിൻ്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് റിയർ അഡ്മിറൽ അലോക് ആനന്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇതേവരെയില്ലാത്ത രീതിയിലുള്ള മികച്ച പ്രതികരണവും പങ്കാളിത്തവുമാണ് മിലൻ 2026 ന് ലഭിച്ചത്. പങ്കെടുത്ത 42 കപ്പലുകളിൽ 18 കപ്പലുകൾ വിദേശ രാജ്യങ്ങളിൽ നിന്നായിരുന്നു. വിദേശ കപ്പലുകളിൽ സൈനിക ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു. ഫ്രാൻസ്, ജർമ്മനി, യു.എസ് രാജ്യങ്ങളിലെ തീരദേശ പെട്രോൾ എയർക്രാഫ്റ്റുകളും പങ്കെടുത്തു.               

സമുദ്രത്തിൽ നടന്ന അഭ്യാസപ്രകടനങ്ങളിൽ അത്യാധുനിക സംയോജിത വ്യോമ പ്രതിരോധം (ഇൻ്റഗ്രേറ്റഡ് എയർ ഡിഫൻസ് ), ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കെതിരായ പ്രതിരോധം, ശത്രുരാജ്യങ്ങളുടെ കര മേഖലയിലേക്കുള്ള സംയോജിത ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട അഭ്യാസങ്ങൾ നടന്നു.

കപ്പലിൽ നിന്നുള്ള തൽസമയ വെടിവെയ്പ്പ്, ആകാശ മാർഗം ശത്രുരാജ്യങ്ങൾ നാവിക കപ്പലുകൾക്ക് നേരേ നടത്തുന്ന വെടിവെയ്പ്പിനെ തടുക്കാനുള്ള  പ്രതിരോധ അഭ്യാസ പ്രകടനം എന്നിവയും നടന്നു.

ഇന്ത്യൻ നാവികസേനയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള വിദേശ നാവിക സേനകളുടെ താൽപ്പര്യത്തിനുള്ള ഉദാഹരണം കൂടിയായിരുന്നു മിലൻ .            

മിലനിൻ്റെ ഭാഗമായി രാജ്യാന്തര തീരദേശ സെമിനാർ, തീരദേശ വിഷയങ്ങളിൽ വിദഗ്ധരായവരുടെ ആശയ വിനിമയം എന്നിവ നടന്നു.സാംസ്കാരിക വിനിമയം, കപ്പലുകളിലെ പരസ്പര സന്ദർശനം എന്നിവയും സംഘടിപ്പിച്ചു. സാങ്കേതിക പ്രദർശനം , മിലാൻ യുവ ഓഫീസർമാർ തമ്മിലുള്ള ആശയ വിനിമയം സൗഹൃiദ കായിക മത്സരങ്ങൾ നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img