NEWS
ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മെത്രാപ്പോലീത്തൻ വികാരി രാജിവയ്ക്കണം
07/08/2025 06:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി : സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഇടക്കാല ഉത്തരവ് പ്രകാരം മെത്രാപ്പോലീത്തൻ വികാരി ഉടൻ സ്വയം രാജിവയ്ക്കണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.മെത്രാപ്പോലീത്തൻ വികാരി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നും അദ്ധേഹത്തിൻ്റെ നടപടികളെ നിയന്ത്രിക്കാൻ മേജർ ആർച്ച്ബിഷപ്പ് നിയന്ത്രിക്കണമെന്നുള്ള രൂക്ഷ വിമർശനമാണ് സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിലൂടെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിനഡിന് മുൻപ് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വയം രാജിവയ്ക്കണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ ബിജു പോൾ നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.മെത്രാപ്പോലീത്തൻ വികാരി തൻ്റെ അധികാരത്തിന് അധീതമായ പല കാര്യങ്ങളാണ് ഇപ്പോൾ ഇവിടെ ചെയ്യുന്നത് അൽമായ ശബ്ദം ആരോപിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








