12:48am 05 September 2026
NEWS
മുനമ്പം ഭൂമി വഖഫ് ആണെന്നുള്ളതിന്റെ വിവിധ രേഖകൾ വഖഫ് സംരക്ഷണ സമിതി അംഗങ്ങൾ കമ്മീഷൻ മുൻപാകെ സമർപ്പിച്ചു .
14/01/2025  07:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം ഭൂമി വഖഫ് ആണെന്നുള്ളതിന്റെ വിവിധ രേഖകൾ വഖഫ് സംരക്ഷണ സമിതി അംഗങ്ങൾ കമ്മീഷൻ മുൻപാകെ സമർപ്പിച്ചു .

മുനമ്പം : മു​ന​മ്പ​ത്തെ  വ​ഖ​ഫ്​ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജ​സ്റ്റി​സ്​ സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ചെ​യ​ർ​മാ​നാ​യ ക​മീ​ഷ​ൻ മുൻപാകെ  അഖില കേരള വഖഫ് സംരക്ഷണ  സമിതി  ഹാജറായി സ്റ്റേറ്റ്മെന്റ് സമർപ്പിച്ചു . മുനമ്പം ഭൂമി വഖഫ് ആണെന്നുള്ളതിന്റെ വിവിധ രേഖകൾ വഖഫ് സംരക്ഷണ സമിതി അംഗങ്ങൾ കമ്മീഷൻ മുൻപാകെ സമർപ്പിക്കുകയും  വിഷയത്തിൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ  ഇരട്ടത്താപ്പ്  എന്താണെന്ന്  അറിയിക്കുകയും  ചെയ്തു. ഈ മാസം ഇരുപത്തി രണ്ടാം തീയ്യതി നടക്കുന്ന  ഹിയറിങ്ങിൽ വഖഫ് സംരക്ഷണ സമിതിയുടെ  വക്കീലിനോട് കൂടുതൽ വിഷയങ്ങൾ കേട്ട് മനസ്സിലാക്കുമെന്നും  ജസ്റ്റിസ് രാമചന്ദ്രൻ നായർ ഉറപ്പ് നൽകി .അഖില കേരള വഖഫ് സംരക്ഷണ സമിതി സംസ്ഥാന ജനറൽ സിക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, ഫറോക് മേഖല കമ്മിറ്റി ചെയർമാൻ സി പി മൻസൂർ,  കൺവീനർ അൽത്താഫ് പമ്മന, എക്സിക്യൂട്ടീവ് മെമ്പർ  അബ്ദുൽ സമദ്  പള്ളിക്കൽ, ടി.എ. മുജീബ് റഹ്മാൻ  എന്നിവരാണ് കൊച്ചിയിലെ കമ്മീഷൻ മുൻപാകെ ഹാജരായി സ്റ്റേറ്റ്മെന്റ് നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img