
ദോഹ: മർകസ് ഖത്വർ ചാപ്റ്റർ ഡയറക്ടറേറ്റ് പുന: സംഘടിപ്പിച്ചു. പറവണ്ണ അബ്ദുൽ റസാഖ് മുസ്ല്യാർ (പ്രസിഡണ്ട്) അബ്ദുൽ അസീസ് സഖാഫി പാലോളി (ജന:സെക്രട്ടറി) അഹ്മദ് സഖാഫി പേരാമ്പ്ര (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
വിവിധ ഡിപ്പാർട്ട്മെൻറ് ഭാരവാഹികളായി സപ്പോർട്ട് & സർവീസ് കെ.വി മുഹമ്മദ് മുസ്ല്യാർ ( വൈസ് : പ്രസിഡണ്ട്) അശ്റഫ് സഖാഫി തിരുവള്ളൂർ (സെക്രട്ടറി)
പി. ആർ & മീഡിയ നൗഫൽ ലത്വീഫി ( വൈസ് : പ്രസിഡണ്ട്) നൗഷാദ് അതിരുമട (സെക്രട്ടറി)
എക്സലൻസി & ഇന്റെർസ്റ്റേറ്റ് ഹാഫിള് ഉമറുൽ ഫാറൂഖ് സഖാഫി ( വൈസ് : പ്രസിഡണ്ട്) യൂസുഫ് സഖാഫി അയ്യങ്കേരി (സെക്രട്ടറി)
നോളേജ് ശംസുദ്ദീൻ സഖാഫി തെയ്യാല ( വൈസ് : പ്രസിഡണ്ട്) മൊയ്തീൻ ഇരിങ്ങല്ലൂർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ കരീം ഹാജി മേമുണ്ട മുഹമ്മദ് ഷാ ആയഞ്ചേരി , കെ.ബി അബ്ദുല്ല ഹാജി, അബദുൽ കരീം ഹാജി കാലടി, സിദ്ദീഖ് ഹാജി കരിങ്ങപ്പാറ, അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി, നൂർ മുഹമ്മദ് ഹാജി എന്നിവർ ഡെയറക്ടറേറ്റ് മെമ്പർമാരാണ്.
അബ്ദുൽ അസീസ് സഖാഫി പാലോളി അധ്യക്ഷത വഹിച്ചു. പറവണ്ണ അബ്ദുൽ റസാഖ് മുസ്ല്യാർ ഉദ്ഘാടനം ചെയ്തു ഐ.സി.എഫ്, ഐ .സി പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി മമ്പാട് കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. അഹ്മദ് സഖാഫി പേരാമ്പ ജനറൽ റിപ്പോർട്ടും, ശംസുദ്ദീൻ സഖാഫി തെയ്യാല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അബ്ദുൽ കരീം ഹാജി മേമുണ്ട, ഉനൈസ് അമാനി. സൈതലവി സഖാഫി മുട്ടിപ്പാലം എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു.











