09:15am 13 November 2026
NEWS
മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം മകരവിളക്ക് ഉത്സവത്തിനായി നട ഡിസംബർ 30ന് തുറക്കും.
26/12/2025  09:47 PM IST
സണ്ണി ലുക്കോസ്
മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം മകരവിളക്ക് ഉത്സവത്തിനായി നട ഡിസംബർ 30ന് തുറക്കും.

മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം മകരവിളക്ക് ഉത്സവത്തിനായി നട ഡിസംബർ 30ന് തുറക്കും.നാൽപത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു ശനിയാഴ്ച (ഡിസംബർ 27) സമാപനം. രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും നട തുറക്കും. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img