06:14pm 18 April 2026
NEWS

മദ്യലഹരിയിൽ നടൻ സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു

02/01/2026  06:40 AM IST
nila
 മദ്യലഹരിയിൽ നടൻ സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം: ഡിസംബർ 24ന് എംസി റോഡിൽ നാട്ടകം കോളജ് കവലയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സീരിയൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച കാറാണ് തങ്കരാജിനെ ഇടിച്ചത്. നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷം കാർ ലോട്ടറി വിൽപ്പനക്കാരനായ തങ്കരാജിനെ ഇടിക്കുകയായിരുന്നു. അപകടസമയത്ത് സിദ്ധാർഥ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് നേരത്തെ കേസെടുത്ത് സിദ്ധാർഥിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലുണ്ട്. തങ്കരാജിന്റെ മരണത്തെ തുടർന്ന് കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img