
മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ 114ാം വാർഷികദിനത്തിൽ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഭാ പതാക ഉയർത്തുന്നു. ഫാ.റ്റി.സി വർഗീസ്, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.ജോബിൻ വർഗീസ്, വെരി.റവ.യാക്കോബ് തോമസ് റമ്പാൻ എന്നിവർ സമീപം.
കോട്ടയം : മലങ്കരസഭയുടെ തനിമയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ കാതോലിക്കേറ്റ് സ്ഥാപനം നിദാനമായെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കാതോലിക്കേറ്റ് അതിന്റെ പൂർണ അർത്ഥം കൈവരിച്ചതിന്റെ ഫലമായി ലോകമെമ്പാടും 32 ഭദ്രാസനങ്ങളുള്ള സഭയായി വളരാൻ മലങ്കരസഭയ്ക്ക് കഴിഞ്ഞെന്നും ബാവാ പറഞ്ഞു. മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ 114ാം വാർഷികദിനത്തിൽ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവാ സഭാ പതാക ഉയർത്തി. വെരി.റവ.യാക്കോബ് തോമസ് റമ്പാൻ വിശുദ്ധ കുർബാനയർപ്പിച്ചു. പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.റ്റി.സി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
Photo Courtesy - Google








