09:34am 13 November 2026
NEWS
എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് കേസ്സിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിൽ
26/05/2025  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് കേസ്സിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിൽ

എറണാകുളം : കണ്ണൂർ സ്വദേശിയായ മുഹമ്മദ് തസ്ലിം (33) ആണ് എറണാകുളം ടൗൺ സൗത്ത് പോലീസിൻ്റെ പിടിയിലായത്. സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാസലഹരി കേസ്സിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഗോവയിൽ നിന്നുമാണ് ഇയാൾ ഇടനിലക്കാർക്ക് രാസലഹരി എത്തിച്ച് നൽകുന്നത്. ഇയാൾക്ക് അന്തരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇയാൾ ഗോവയിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്ന എറണാകുളം എ.സി.പി. ശ്രീ. പി.രാജ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ശരത്തിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img