10:53am 14 August 2026
NEWS
ഗ്രാൻഡ് മാൾ അവതരിപ്പിക്കുന്ന ‘Made in India’ ക്യാമ്പയിന് ഖത്തറിൽ തുടക്കമായി .
14/08/2026  09:54 AM IST
nila
ഗ്രാൻഡ് മാൾ അവതരിപ്പിക്കുന്ന ‘Made in India’ ക്യാമ്പയിന് ഖത്തറിൽ തുടക്കമായി .
ഖത്തറിലെ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ശാഖകളിലുടനീളം സംഘടിപ്പിക്കുന്ന Made in India ക്യാമ്പയിന് തുടക്കമായി. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വൈവിധ്യം, ഗുണനിലവാരം, പാരമ്പര്യം, ആഗോള സ്വീകാര്യത എന്നിവ ആഘോഷിക്കുന്നതിനോടൊപ്പം, ഖത്തറിലെ ഉപഭോക്താക്കൾക്ക് പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ വിപുലമായ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും മികച്ച വിലയിൽ വാങ്ങാനും അവസരമൊരുക്കുന്നതാണ് ക്യാമ്പയിൻ.

ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ. സന്ദീപ് കുമാർ നിർവഹിച്ചു. IBPC പ്രസിഡന്റ് ശ്രീ. താഹ മുഹമ്മദ് അബ്ദുൽ കരീം, ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജനറൽ മാനേജർ അജിത് കുമാർ, CEO നിതിൽ, COO ഹരീഷ്, സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങൾ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ടെക്സ്റ്റൈൽസ്, സ്റ്റേഷനറി, മറ്റ് വിവിധ നോൺ-ഫുഡ് ഉൽപ്പന്നങ്ങൾ തുടങ്ങി ഇന്ത്യൻ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഒരിടത്ത് പരിചയപ്പെടാനും മികച്ച ഓഫറുകളിൽ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

ഓഗസ്റ്റ് 13 മുതൽ 16 വരെ ഖത്തറിലെ എല്ലാ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്‌ലെറ്റുകളിലും ‘Made in India’ ക്യാമ്പയിൻ നടക്കും. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ രുചിയും പാരമ്പര്യവും ഗുണനിലവാരവും വൈവിധ്യവും ആഘോഷിക്കുന്ന ഈ പ്രത്യേക ക്യാമ്പയിനിലേക്ക് എല്ലാ ഉപഭോക്താക്കളെയും ഗ്രാൻഡ് മാൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

‘Made in India’ – ഇന്ത്യയുടെ വൈവിധ്യവും ഗുണനിലവാരവും ഇനി ഗ്രാൻഡ് മാളിൽ!
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img