10:19pm 01 November 2026
NEWS
ഗ്രാൻഡ് മാൾ JACKPOT JOURNEY മെഗാ പ്രൊമോഷന്റെ ആദ്യ ഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു!
27/07/2025  08:39 PM IST
nila
ഗ്രാൻഡ് മാൾ  JACKPOT JOURNEY മെഗാ പ്രൊമോഷന്റെ ആദ്യ ഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു!

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റിൽ "ജാക്ക്‌പോട്ട് ജേർണി" മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള് ഏഷ്യൻ ടൗൺ, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. വിജയികൾക്ക്  2000, 1000 QR  മൂല്യമുള്ള  ക്യാഷ് വൗച്ചറുകൾ ആണ് സമ്മാനമായി ലഭിക്കുക.  

2025 ജൂലൈ 3 നു തുടങ്ങി ഡിസംബർ 25 , 2025 വരെ നീളുന്ന ഈ റാഫിൾ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് VENUE കാറും 150,000 റിയാലിന്റെ ക്യാഷ് വൗച്ചറുകളും  സമ്മാനം നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഗ്രാൻഡ് ഹൈപ്പർമാർകെറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്.

ലക്കി ഡ്രോ  വേളയിൽ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, CEO ശരീഫ് ബി.സി, അഡ്മിൻ മാനേജർ നിതിൽ, പി ആർ മാനേജർ സിദ്ധിഖ്, മറ്റു മാനേജ്മെന്റംഗങ്ങൾ  സന്നിഹിതരായിരുന്നു.

ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും,  ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും  ചെയ്യുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലക്ഷ്യം എന്ന്  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഈ അവസരം  എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img