12:52am 01 September 2026
NEWS
വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ; ലോഗോ പ്രകാശനം ചെയ്തു.
31/08/2026  04:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ; ലോഗോ പ്രകാശനം ചെയ്തു

 

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടി-20 ഫോർമാറ്റിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ (WMCL) പ്രഖ്യാപനം നടന്നു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ലീഗിന്റെ ലോഗോയും പ്രകാശനം ചെയ്തു.

മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായ ചടങ്ങിൽ റീമാക്സ് സാം സി.ഇ.ഒ ഫൈസൽ കോൺട്രാക്ടർ, വാംഷി ഉദയ്, WMCL ഡയറക്ടർ അരുൺ എസ്. ചന്ദ്രൻ, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് സി.ഇ.ഒയും വേൾഡ് ബോക്സിങ് കൗൺസിൽ ചാമ്പ്യനുമായ കെ. എസ്. വിനോദ്, WMCL ഡയറക്ടർ കെ. ജി. ബിജു എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

ഐപിഎൽ മാതൃകയിൽ രൂപകൽപ്പന ചെയ്യുന്ന WMCL-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് ടീമുകൾ സ്വന്തമാക്കാൻ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ആഗോളതലത്തിലുള്ള മലയാളി ക്രിക്കറ്റ് താരങ്ങളെയും സംരംഭകരെയും ഒരേ വേദിയിൽ എത്തിക്കുകയാണ് ലീഗിന്റെ ലക്ഷ്യം.

ഗോൾഡൻ വിൻഡ് ഗ്രൂപ്പ്, ബ്ലൂ ടൈഗർ, റീമാക്സ് സാം എന്നിവരുടെ സഹകരണത്തോടെയാണ് WMCL സംഘടിപ്പിക്കുന്നത്. മലയാളി സമൂഹത്തെ കായികരംഗത്തിലൂടെ ആഗോളതലത്തിൽ ബന്ധിപ്പിക്കുന്നതിനൊപ്പം ടീമുടമസ്ഥതയിലൂടെ പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ലീഗിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.

ചടങ്ങിൽ റീമാക്സ് സാം, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് എക്സ്പോയുടെ പ്രഖ്യാപനവും നടന്നു. ദുബായ്, ജോർജിയ, ഓസ്ട്രേലിയ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രീമിയം പ്രോപ്പർട്ടികൾ, വില്ലകൾ, ഭൂമി എന്നിവ എക്സ്പോയിൽ പ്രദർശിപ്പിച്ചു.

ആഗോള നിക്ഷേപകർക്ക് വിവിധ രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ പരിചയപ്പെടുന്നതിനും നിക്ഷേപ അവസരങ്ങൾ വിലയിരുത്തുന്നതിനുമുള്ള വേദിയായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സ്പോയുടെ ഭാഗമായി വിവിധ പ്രോപ്പർട്ടി ലോഞ്ചുകളും മലബാർ ഫാഷൻ വീക്ക് ലോഞ്ചും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img