09:03pm 07 September 2026
NEWS
പുത്തൻകാവിൽ കൊച്ചു തിരുമേനി അനേകർക്ക് ആശ്രയം: പരിശുദ്ധ കാതോലിക്ക ബാവ
17/04/2026  10:42 PM IST
nila
പുത്തൻകാവിൽ കൊച്ചു തിരുമേനി അനേകർക്ക് ആശ്രയം: പരിശുദ്ധ കാതോലിക്ക ബാവ

 ചെങ്ങന്നൂർ: അനേകം വിശ്വാസികൾ മധ്യസ്ഥതയിൽ ആശ്രയിക്കുന്ന മഹാ പുരോഹിതനാണ് പുത്തൻകാവിൽ കൊച്ചു തിരുമേനിയെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു . തുമ്പമൺ ഭദ്രാസനാധിപനായിരുന്ന കാതോലിക്കേറ്റ് രത്‌ന ദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസിൻ്റെ ചരമ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹി ച്ചു . ആറാം മാർത്തോമ്മ അവാർഡ് കൊല്ലകയിൽ ജി ദേവകിയമ്മയ്ക്ക് പരിശുദ്ധ കാതോലിക്ക ബാവാ സമ്മാനിച്ചു. കാതോലിക്കേറ്റ് രത്‌ന ദീപം കാര്യണ്യ ഹസ്‌തം   ജീവകാരുണ്യ പദ്ധതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു . വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ് , ഡോ. ഏബ്രഹാം മാർ സെറാഫിം, ഗീവർഗീസ് മാർ പീലക്‌സിനോസ്, അത് മായ ട്രസ്‌റ്റിറോണി വർഗീസ് ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കോശി, നഗരസഭാദ്ധൃക്ഷ൯ മനീഷ് കീഴാമഠം, കത്തീഡ്രൽ വികാരി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, സഹവികാരി ഫാ. ജിജോ കണ്ണാട്ട്, ട്രസ്റ്റി ജോസ് കെ . ജോർജ്, സെക്രട്ടറി ജോർജ് വർഗീസ്, ജനറൽ കൺവീനർ സുനിൽ പി. ഉമ്മൻ ഡോ. ജിബി ജോർജ്എന്നീ വർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.