02:11pm 19 April 2026
NEWS
വിദ്യാർത്ഥികളുടെ കൈകളിൽ കൃഷിയുടെ പാഠം:‘Farm Your Country’ 11ാം പതിപ്പ് ആരംഭിച്ചു
20/11/2025  05:56 PM IST
nila
വിദ്യാർത്ഥികളുടെ കൈകളിൽ കൃഷിയുടെ പാഠം:‘Farm Your Country’ 11ാം പതിപ്പ് ആരംഭിച്ചു

ദോഹ:  മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് പാർക്സ് വകുപ്പ്, അൽ ഫൈസൽ വിതൗട്ട് ബോർഡേഴ്സ് ഫൗണ്ടേഷനുമായി ചേർന്ന് “Farm Your Country” കൃഷി ബോധവൽക്കരണ പരിപാടിയുടെ 11-ാം പതിപ്പ് ആരംഭിച്ചു. വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളിലായി 47 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും.വിദ്യാർത്ഥികൾക്ക്  കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക,പൊതുമേഖല–സ്വകാര്യ മേഖല പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതുവരെ 25 സ്കൂളുകളിൽ  പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട് ശേഷിക്കുന്ന സ്കൂളുകളിലും അടുത്ത ആഴ്ചകളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് 
പബ്ലിക് പാർക്സ് വകുപ്പ് അധികൃതർ അറിയിച്ചു.
പരിശോധയും പരിപാലനവുമായി ബന്ധപ്പെട്ട ഘട്ടങ്ങൾ മുതൽ വിളവെടുപ്പ് വരെയുള്ള കാലയളവിൽ വിദഗ്ധർ മേൽനോട്ടം വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img