
എറണാകുളം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പി ആർ ശിവശങ്കറിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.മോദിജിയുടെ വികസന പദ്ധതികൾ എല്ലാവർക്കും വേണ്ടിയുള്ളതും, ഇടതുപക്ഷസർക്കാരിന്റേത് സ്വന്തം പാർട്ടിക്ക് വേണ്ടിയുള്ളതുമാണ്. അതുകൊണ്ടാണ് എൽ ഡി എഫ് അല്ലാതെ മറ്റാരുണ്ടെന്ന് പരസ്യം കൊടുക്കാനിവർ തയ്യാറായത്.
പുരാണങ്ങളെ കുറിച്ച് ഭഗവത്ഗീതയെക്കുറിച്ച് മഹാഭാരതത്തെക്കുറിച്ച് ഡോക്ടർ കെ എം മുൻഷി 'സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു അദ്ദേഹത്തിൻറെ നോവൽ വായിച്ചാൽ മഹാഭാരതത്തിന്റെ ആ കാലഘട്ടത്തിലേക്ക്, ജീവിത പരിസരങ്ങളിലേക്ക് എല്ലാം തന്നെ നമ്മുടെ ചിന്തകളെ കൊണ്ടുപോകാൻ കഴിയുന്ന അത്രയും മധുരം മനോഹരം ആയിട്ടാണ് അവ രചിച്ചിട്ടുള്ളത്, നമ്മുടെ സ്ഥാനാർഥി ആയിട്ടുള്ള പിആർ ശിവശങ്കറും ഒരുഗ്രന്ഥകാരൻ ആണ്,
രാമലീലയും കൃഷ്ണലീലയും ഒന്നിച്ച് സംഭവിക്കുവാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വികസന വിപ്ലവം നടക്കാൻ പോവുന്നു, അത് എൻ ഡി എ നടപ്പാക്കും എന്ന് മറുപടി പ്രസംഗത്തിൽ എൻഡിഎ സ്ഥാനാർത്ഥി പി ആർ ശിവശങ്കരൻ പറഞ്ഞു.
യോഗത്തിന് എൻഡിഎ ജില്ലാ ചെയർമാൻ കെ എസ് ഷൈജു അദ്ധ്യക്ഷത വഷിച്ചു. നെഹ്റു യുവ കേന്ദ്ര വൈസ് ചെയർമാനും എറണാകുളം തെരഞ്ഞെടുപ്പ് ഇൻചാർജുമായ ശ്രീ വിഷ്ണുവർദ്ദൻ റെഡ്ഡി വിശിഷ്ടാധിതി ആയി. സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന ജോയിൻ്റ് ട്രഷറർ എ അനൂപ് കുമാർ, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ കെ കെ പീതാംബരൻ, എറണാകുളം കോഡിനേറ്റർ ജോസ് പ്ലാക്കൽ, എൻ കെ സി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, എൽജെപി ജില്ലാ പ്രസിഡൻ്റ് എ ജെ ലാലു, എസ് ജെ ഡി ജില്ലാ അദ്ധ്യഷൻ ജോൺ വർഗ്ഗീസ്, സരോജം എൽ ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷ, മേഘല സെക്രട്ടറി കെ എസ് രാജേഷ്, എണാകുളം സൗത്ത് മണ്ഡലം പ്രഭാരി ആർ സജികുമാർ, എറണാകുളം നോർത്ത് പ്രഭാരി റാണി ഷൈൻ,ബിഡിജെഎസ് സംസ്ഥാന കൗൺസിൽ അംഗം ശ്രീകുമാർ തട്ടാരത്ത്, ബിജെപി ജില്ലാ സെക്രട്ടറിമാരായ ടി പത്മകുമാരി, സൗഷലാലു, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ, ഒബിസി മോർച്ച ജില്ല പ്രസിഡൻ്റ് കെ ടി ബൈജു, എസ് സി മോർച്ച ജില്ലാ അദ്ധ്യഷൻ പി എ ബാബു, മഹിളാമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ സ്മിത മേനോൻ, സംസ്ഥാന സമിതി അംഗങ്ങളായ പി വി അതികായൻ, സുധ ദിലീപ്, എൻ സജികുമാർ, സി ജി രാജഗോപാൽ, പത്മജ എസ് മേനോൻ, നോർത്ത് മണ്ഡലം പ്രസിഡൻ്റ് സ്വരാജ്, സൗത്ത് മണ്ഡലം പ്രസിഡൻ്റ് മഞ്ജു ലഹിതൻ എന്നിവർ സംസാരിച്ചു.
Photo Courtesy - Google








