10:36pm 08 September 2026
NEWS
ഇടത് സർക്കാർ കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു ഡോ: മരിയ ഉമ്മൻ
21/03/2026  09:13 PM IST
nila
ഇടത് സർക്കാർ കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു ഡോ: മരിയ ഉമ്മൻ

ചെങ്ങന്നൂർ : കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഇടത് സർക്കാർ സൃഷ്ടിച്ചെന്ന് ഡോ: മരിയ ഉമ്മൻ പറഞ്ഞു. ചെങ്ങന്നൂർ യുഡിഎഫ് സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോ മുണ്ടൻ കാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പത്തു വർഷം കൊണ്ട് കേരളം ഏറെ പിന്നോക്കം പോയി. സംസ്ഥാനത്ത് വിലക്കയറ്റവും, തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. മയക്കുമരുന്നിൻ്റെ ഉപയോഗം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. സ്ഥാനത്തെ ഭരണമാറ്റത്തിനോടൊപ്പം ചെങ്ങന്നൂരിലും മാറ്റം ഉണ്ടാകും. ഉമ്മൻചാണ്ടിയുടെ ഏറ്റവും വിശ്വസ്തരിലൊരാളായ അഡ്വ: എബി കുര്യാക്കോസാണ് മണ്ഡലത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെന്നും ഡോ: മരിയാ ഉമ്മൻ പറഞ്ഞു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ: എബി കുര്യാക്കോസ്, കെപിസിസി സെക്രട്ടറി 'സുനിൽ പി. ഉമ്മൻ, ഡിസിസി ജനറൽ സെക്രട്ടറി മാരായ പി.വി. ജോൺ, അഡ്വ : ജോർജ് തോമസ്, അഡ്വ: ബിപിൻ മാമ്മൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ: കെ.ആർ. സജീവൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ: ഡി. നാഗേഷ് കുമാർ, ഗണേഷ് പുലിയൂർ, ഇവൈ.എം. ഹനീഫ മൗലവി, ജോൺസ് മാത്യു, സാബു ഇരവുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി റോഡ് ഷോ  കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിനു മുന്നിൽ  സമാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img