06:48am 30 April 2026
NEWS
കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷന് തുടക്കമായി.
29/04/2026  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷന് തുടക്കമായി.
HIGHLIGHTS

കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ, കോട്ടപ്പുറം: കോട്ടപ്പുറം രൂപത ആത്മാഭിഷേക ബൈബിൾ കൺവെൻഷൻ ഏപ്രിൽ 29 ആം തീയതി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോക്ടർ ആംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടെയാണ് രൂപത ബൈബിൾ കൺവെൻഷനു തുടക്കമായത്. ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിലിനോടൊപ്പം രൂപതയിലെ വൈദികർ ദിവ്യബലിക്കു സഹകാർമികരായിരുന്നു. ഏപ്രിൽ 29 മുതൽ മെയ് 3 വരെ വൈകിട്ട് 4 മുതൽ 9:30 വരെയാണ് കൺവെൻഷൻ. വിജയപുരം രൂപത വൈദികൻ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ ആണ് കൺവെൻഷൻ നയിക്കുന്നത്.   കൺവെൻഷൻ ദിനങ്ങളിൽ കുമ്പസാരിക്കാനും കൗൺസിലിങ്ങിനും സൗകര്യമുണ്ടായിരിക്കും എന്ന് കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാദർ ആന്റസ് പുത്തൻവീട്ടിൽ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img