NEWS
കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന അധ്യയന വർഷത്തിന് ആരംഭം കുറിച്ചു.
25/05/2025 07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
2025ലെ വിശ്വാസ പരിശീലന അധ്യയന വർഷം മോൺ. റോബി റോക്കി കളത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഈ വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷത്തിന് ആഘോഷമായ ആരംഭം കുറിച്ചു. മെയ് 25 ആം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടപ്പുറം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് രൂപത വികാരി ജനറൽ മോൺ. റോബി റോക്കി കളത്തിൽ രൂപത വിശ്വാസ പരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാദർ സിജോ വേലിക്കകത്തോട്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഫാദർ ക്ളോഡിൻ ബിവേര വചനപ്രഘോഷണം നടത്തി. ഫാ. വിനു പടമാട്ടുമ്മൽ, ഫാ. ബെന്നി ചിറമ്മേൽ, ഫാ. ജോസഫ് ഒളാട്ടുപുറം, ഫാ. ബിജു തേങ്ങാപുരയ്‌ക്കൽ ഫാ. അലക്സ് ഇലഞ്ഞിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. രൂപതയിലെ 1100 അദ്ധ്യാപകരും, PTA പ്രതിനിധികളും സമ്മാനർഹരായ കുട്ടികളും പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











