08:05pm 09 November 2026
NEWS
കേരള പത്രപ്രവർത്തന യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.
06/06/2025  07:48 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പത്രപ്രവർത്തന യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

എറണാകുളം : അങ്കമാലി അതിരൂപതയിലെ സഭ തർക്കവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ടിങ്ങിനിടെ  ന്യൂസ് മലയാളം റിപ്പോർട്ടർ അനിൽ ജോർജിനെയും കാമറാമാൻ ശ്രേയസിനേയും ജീവനക്കാരൻ നസീറിനെയും മർദ്ദിക്കുകയും തൊഴിൽ തടസ്സപ്പെടുത്തുകയും ചെയ്തതിൽ കേരള പത്രപ്രവർത്തന യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു.

സഭ ആസ്ഥാനമായ എറണാകുളം സെൻ്റ് മേരിസ് ബസിലിക്കയിൽ വച്ചാണ് സംഭവം. സംഘടിതമായി ചേർന്ന് മാധ്യമപ്രവർത്തകരുടെ തൊഴിൽ ഉപകരണമായ ക്യാമറ പിടിച്ച് വാങ്ങി നശിപ്പിക്കുകയും ചെയ്തു.  ഏതൊരു തൊഴിൽ മേഖലയും പോലെ  അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജോലി ചെയ്യാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കുണ്ട് . വാർത്താ റിപ്പോർട്ടിംഗിന്റെ പേരിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തുന്നത്' അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും തടസം നിൽക്കലാണ്. മാധ്യമപ്രവർത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും തൊഴിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണന്ന് എറണാകുളം ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡൻറ് ആർ.
ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ  എന്നിവർ പ്രസ്താവനയിലൂടെ  ആവശ്യപ്പെട്ടു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img