
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കൊച്ചിയിൽ ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന ആൻ്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റിൻ്റെ (ASW SWCS) ശ്രേണിയിൽ ഉൾപ്പെടുന്ന ഏഴാമത്തെ യുദ്ധ കപ്പലിൻ്റെ (529, ഐ. എൻ. എസ് മച്ചിലിപട്ടണം ) കീൽ സ്ഥാപിക്കൽ ചടങ്ങ് കപ്പൽ ശാലയിൽ വച്ച് നടന്നു.
ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചി കപ്പൽ ശാല നിർമ്മിക്കുന്ന പദ്ധതിയുടെ ഏഴാമത്തെ അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലിൻ്റെ (ASW SWC) (BY 529, INS മച്ചിലിപട്ടണം) കീൽ സ്ഥാപിക്കൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വച്ച് , ദക്ഷിണ നാവിക കമാൻഡിൻ്റെ ചീഫ് ഓഫ് സ്റ്റാഫ് , വി. എസ്. എം, റിയർ അഡ്മിറൽ ഉപൽ കുണ്ടു നിർവ്വഹിച്ചു. 2025 ജനുവരി 29 ന് കപ്പൽ ശാല ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ മധു എസ് നായർ ന്റെ സാനിദ്ധ്യത്തിലായിരുന്നു കീലിടൽ ചാങ്ങ് നടന്നത്. കൊച്ചി കപ്പൽ ശാലയുടെ ഡയറക്ടർ (ടെക്നിക്കൽ), ഡയറക്ടർ (ഓപ്പറേഷൻസ്), എക്സിക്യൂട്ടീവ് ഡയറക്ടർമാർ, ജനറൽ മാനേജർ (ഷിപ്പ് ബിൽഡിംഗ്), എന്നിവരെ കൂടാതെ വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ട്, കൊച്ചി, മറ്റ് ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ, കപ്പൽ ശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ക്ലാസിഫിക്കേഷൻ സൊസൈറ്റി (ഡിഎൻവി) പ്രതിനിധികൾ , കപ്പൽ ശാലയിലെ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എട്ട് (8) ASW SWC കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാർ പ്രതിരോധ മന്ത്രാലയവും (MoD) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (CSL) തമ്മിൽ 2019 ഏപ്രിൽ 30-ന് ആണ് ഒപ്പ് വച്ചത്.
ഇന്ത്യൻ നാവികസേനയുടെ സേവനത്തിലുള്ള അഭയ് ക്ലാസ് ASW കോർവെറ്റുകൾക്ക് പകരം മാഹി ക്ലാസ് ഓഫ് ഷിപ്പുകൾ വരും. തീരദേശ ജലത്തിൽ അന്തർവാഹിനി പ്രതി രേ രോധ പ്രവർത്തനങ്ങൾ, മിത തീവ്രത മാരിടൈം ഓപ്പറേഷൻസ് (LIMO) എന്നിവ ഏറ്റെടുക്കാൻ പറ്റുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഈ കപ്പലുകൾ. കൂടാതെ ഭൂഗർഭ നിരീക്ഷണം ഉൾപ്പെടെയുള്ള മൈൻ വിന്യസിക്കൽ പ്രവർത്തനങ്ങൾക്കും ഇവ പ്രയോജനപ്പെടുത്താൻ സാധിക്കും.
ഈ പ്രതിരോധ കപ്പലുകൾക്ക് പരമാവധി 25 നോട്ട് ഭാരം വഹിക്കാനും 1800 നോട്ടിക്കൽ മൈൽ വേഗതയിൽ ലക്ഷ്യത്തിൽ എത്തിചേരാനും കഴിയും. വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച, അത്യാധുനിക സോണാർസുകളാണ് കപ്പലുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. "ആത്മനിർഭർ ഭാരത്" പദ്ധതിയുടെ കീഴിൽ ഉയർന്ന ഗുണ നിലവാരത്തിൽ തദ്ദേശീയമായ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ഉൾകൊള്ളിച്ചുള്ള ഇത്തരം കപ്പലുകളുടെ നിർമ്മാണം, അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കാനുള്ള ഇന്ത്യൻ സാങ്കേതിക മികവിന്റെ യും, വൈദഗ്ധ്യത്തിൻ്റെയും മികച്ച ഉദാഹരണമാണ്.









