NEWS
അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ നടക്കുന്ന ആക്രമണത്തിൽ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
10/09/2026 06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

തിരുവനന്തപുരം: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ നടക്കുന്ന ആക്രമണത്തിൽ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. അന്വേഷണാത്മക പത്രപ്രവർത്തകനായിരുന്നു ജിജോ ജോൺ എഴുതിയ വാർത്തകളുടെ പേരിലാണ് അദ്ദേഹത്തെയും കുടുംബത്തെയും മാധ്യമ ലോകത്തെ ഒന്നാകെയും നീചമായ രീതിയിൽ ആക്രമിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനു നൽകിയ പരാതിയിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ .പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










