01:14pm 14 November 2026
NEWS
മൈത്രി സോഷ്യൽ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ നടത്തിയ തണ്ണീർപ്പന്തലിന് ജനകീയ ദാഹ പന്തൽ സമാപനം കുറിച്ചു.
12/05/2025  05:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മൈത്രി സോഷ്യൽ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ നടത്തിയ തണ്ണീർപ്പന്തലിന്  ജനകീയ ദാഹ പന്തൽ  സമാപനം കുറിച്ചു.

കൊച്ചി - മൈത്രി സോഷ്യൽ ഗ്രൂപ്പ് ഗുജറാത്ത് സ്വദേശിയായ ദീപക് പൂജാരയുടെ നേതൃത്വത്തിൽ നൽകി.  ഏപ്രിൽ മാസം ഒമ്പതാം തീയതി പ്രമുഖ നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു തണ്ണീർപ്പന്തൽ , കഴിഞ്ഞവർഷത്തേക്കാളും ഒരുപടികൂടി മുന്നോട്ട് നീങ്ങി 16,000 ത്തോളം ആളുകൾക്ക് കടുത്ത വേനലിൽ ആശ്വാസമേകി. നിരവധി വിദേശികൾക്കും , സ്വദേശികൾക്കും, സമൂഹത്തിലെ നാനാതുറയിൽപ്പെട്ട ആളുകൾക്കും ആശ്വാസമേകിയ തണ്ണീർപ്പന്തലിൻ്റെ സമാപനം ആരാധ്യയായ മേയർ. ആൻസി നിർവഹിച്ചു.  33 ദിവസം നീണ്ടുനിന്ന ഈ തണ്ണുർ പന്തലിനോടൊപ്പം , ദീപക് പൂജാറാ ,ജാസ്മിൻ പൂജാറാ, ഗണേഷ് പൈ. , പുഷ്പലത, ജിത്തു വോറ , സൂരജ് ശർമ്മ, നരേഷ് കുമാർ, ജ്യോതി ബുപ്താനി എന്നിവർ മൈത്രി ഗ്രൂപ്പിൻ്റെ ഈ സംരഭവുമായി സഹകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img