11:24am 13 November 2026
NEWS
ദേവാലയങ്ങൾ നീതിയുടെ പക്ഷം ചേർന്ന് ദൈവത്തിന്റെ ഇഷ്ടം പ്രഘോഷിക്കുമ്പോൾ വിശുദ്ധ ചരിത്രത്തിന്റെ രാസത്വരകമായി മാറുമെന്ന് യാക്കോബായ സഭ നിരണം ഭദ്രസന അധിപൻ
24/05/2026  08:08 PM IST
nila
ദേവാലയങ്ങൾ നീതിയുടെ പക്ഷം ചേർന്ന് ദൈവത്തിന്റെ ഇഷ്ടം പ്രഘോഷിക്കുമ്പോൾ  വിശുദ്ധ ചരിത്രത്തിന്റെ രാസത്വരകമായി മാറുമെന്ന് യാക്കോബായ സഭ നിരണം ഭദ്രസന അധിപൻ

ചെങ്ങന്നൂർ: ദേവാലയങ്ങൾ നീതിയുടെ പക്ഷം ചേർന്ന് ദൈവത്തിന്റെ ഇഷ്ടം പ്രഘോഷിക്കുമ്പോൾ  വിശുദ്ധ ചരിത്രത്തിന്റെ രാസത്വരകമായി മാറുമെന്ന് യാക്കോബായ സഭ നിരണം ഭദ്രസന അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടയാറന്മുള ളാക സെന്തോം മാർത്തോമ്മാ ഇടവക ദിനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക വികാരി റവ.,നൈനു ചാണ്ടി അധ്യക്ഷത വഹിച്ചു. വികാരി ജനറൽ വെരി റവ. ജോർജ് മാത്യു, റവ. കെ. വി. സാമുവേൽ, റവ. ജോർജ് കെ ജോൺ,  ഇടവക സെക്രട്ടറി ജോസ് മാത്യൂസ് ഇടയാറന്മുള, തോമസ് ജോർജ്, അനിൽ വി തോമസ്, ഏബ്രഹാം വർഗീസ്, വർഗീസ് ഏബ്രഹാം, ജിജി ശാമുവേൽ, ബിജു പീറ്റർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരെയും, വൈവാഹിക ജീവിതം അൻപതു വർഷം പൂർത്തീകരിച്ചവരേയും, വിവിധ മേഖലകളിൽ മികവ് പുലർത്തിയവരേയും ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img