
തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടു നിന്ന 47 -മത് പോലീസ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരശ്ശീല വീഴുമ്പോൾ 133 പോയിന്റുകളുമായി ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.രണ്ടും മൂന്നും സ്ഥാനത്തുള്ള കേരളാ ആംഡ് വുമൺ പോലീസ് ബെറ്റാലിയൻ, കണ്ണൂർ സിറ്റി-യൂണിറ്റുകൾ നേടിയത് യഥാക്രമം 126, 99 പോയിന്റുകളാണ്. മികച്ച പുരുഷ, വനിത അത്‌ലറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾക്ക് അർഹരായത് ബോബി സാബുവും ആൻറോസ് ടോമിയുമാണ്.
മികച്ച ജില്ലയ്ക്കുള്ള റണ്ണേഴ്സ് ഓഫ് ട്രോഫി ഇടുക്കിയും മികച്ച ജില്ലയ്ക്കുള്ള എവർ റോളിങ്ങ് ട്രോഫി കണ്ണൂരും നേടി.മികച്ച സേനാംഗങ്ങൾക്കുള്ള റണ്ണേഴ്സ് അപ് എവർ റോളിങ് ട്രോഫി കേരളാ ആംഡ് വുമൺ പോലീസ് ബെറ്റാലിയൻ സ്വന്തമാക്കി.മികച്ച ബെറ്റാലിയനുള്ള ഡി. ജി. പി. യുടെ എവിറോളിങ്ങ് ട്രോഫിയും ഇന്ത്യ റിസേർവ്ഡ് ബെറ്റാലിയൻ നേടി.
മുഖ്യമന്ത്രി വി. ഡി സതീശനിൽ നിന്നും വിജയികൾ ട്രോഫികൾ ഏറ്റുവാങ്ങി. ട്രാക്ക്, ഫീൽഡ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഐ. ആർ. ബി. എൻ ഇത്തവണത്തെ ചാമ്പ്യന്മാരായത്. ആദ്യ രണ്ട് ദിവസം 79 പോയിൻ്റുകൾ നേടിയ കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയനേ പിന്നിലാക്കിയാണ് ഐ ആർ ബി എൻ 129 പോയിൻ്റുകളോടെ ഒന്നാമതായത്.
കായിക മേളയുടെ സമാപനദിനം നടന്ന ട്രാക്ക് ഇവൻ്റുകളിൽ 129 പോയിന്റുകളോടെ ഐ ആർ ബി എൻ ഒന്നാമത് ആയപ്പോൾ കെ ഡബ്ല്യു പിബിഎൻ രണ്ടാമത് ആയത് 119 പോയിന്റുകൾ നേടിയാണ്. 99 പോയിന്റുകളോടെ കണ്ണൂർ സിറ്റി യൂണിറ്റ് മൂന്നാം സ്ഥാനത്തെത്തിയെങ്കിലും ത്രോ ഇവൻ്റുകളിൽ നേടിയ വ്യക്തമായ ആധിപത്യം ജില്ലാതലത്തിൽ അവരെ മുന്നിലെത്തിച്ചു.
തൊട്ടു പിന്നാലെ, ഇടുക്കി, പാലക്കാട് ജില്ലാ പോലീസ് യൂണിറ്റുകൾ യഥാക്രമം 37, 36 പോയിന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം ഉറപ്പിച്ചു. അത്‌ലറ്റിക്സിൽ അവസാന മത്സരങ്ങളായ പുരുഷ വനിതാ വിഭാഗം 100 മീറ്ററും 4x400 മീറ്ററും നടന്നു കഴിഞ്ഞപ്പോൾ യൂണിറ്റുകളുടെ മെഡൽ നിലയിൽ ഉണ്ടായ ഗണ്യമായ മാറ്റം ഐ ആർ ബി എൻ വിജയം ഊട്ടിയുറപ്പിച്ചു.
47 മത് കേരള പോലീസ് അത്‌ലറ്റിക് മീറ്റ് സാക്ഷ്യം വഹിച്ചത് നാല് പുതിയ റെക്കോർഡുകളും ശക്തമായ സ്ത്രീ സാന്നിധ്യവും ആണ്. ജാവലിൻത്രോയിൽ 1950-ൽ എസ് . എ. പി താരമായ പി. വി തോമസ് സ്ഥാപിച്ച 60.96 പോയിൻ്റ് മീറ്റർ റെക്കോർഡ് തിരുത്തിയത് കേരള ആംഡ് പോലീസ് ബറ്റാലിയൻ - 1 - ലെ അരുൺ ബേബിയാണ്. അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം സാക്ഷിയായത് ഹവിൽ ധാർ ആതിര സോമരാജിൻ്റെ റെക്കോഡാണ്. 15 വർഷം മുമ്പ് കെ.എ. പി -1 ലെ ടിൻ്റു എൻ. ഡി. സ്ഥാപിച്ച 1.66 മീറ്റർ റെക്കോർഡാണ്, 1.70 മീറ്ററിൽ ആതിര മറികടന്നത്.
110 മീറ്റർ ഹഡീസിൽ കെ. എ. പി. താരം സഹദ് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. 2012 - ഐ. എസ് എ പി താരം നേടിയ 15.20 സെക്കൻഡ് എന്ന റെക്കോർഡാണ് സഹദ് തിരുത്തിയത്. 39 വർഷമായി നിലനിന്നിരുന്ന മറ്റൊരു റെക്കോർഡാണ്, അത്‌ലറ്റിക് മീറ്റിന്റെ അവസാനദിനത്തിൽ കെ എ .പി -1 താരം ബോബി സാബു പുതുക്കിയത്. 1987- ൽ എ. പി. ടി. സി താരം സുഭാഷ് ജോർജ് ട്രിപ്പിൾ ജംപിൽ നേടിയ 15.27 മീറ്റർ എന്ന റെക്കോർഡാണ് 15.93 മീറ്റർ ഉയരത്തിൽ ചാടി ബോബി സ്വന്തമാക്കിയത്.
സംസ്ഥാന പോലീസ് സേനയുടെ കരുത്തും ഊർജവും പ്രകടമാക്കുന്ന ഇന്ത്യ റിസർവ്വേഡ് ബറ്റാലിയൻ അവതരിപ്പിച്ച അഭ്യാസ പ്രകടനങ്ങളും മറ്റ് ആയോധനകലാവതരണങ്ങളും സമാപന ദിന ചടങ്ങുകളെ ആകർഷകമാക്കി.
Photo Courtesy - Google










