NEWS
പ്രദീപ് മേനോന് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി
19/08/2026 07:34 PM IST
nila

ദോഹ : ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡണ്ടും ദീർഘകാല പ്രവാസിയുമായിരുന്ന പ്രദീപ് മേനോന് ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം പൂർത്തിയാക്കിയാണ് ഖത്തറിലെ അമൃത ടിവി റിപ്പോർട്ടറയിരുന്ന പ്രദീപ് മേനോൻ നാട്ടിലേക്ക് തിരിക്കുന്നത്. സെയ്ത്തൂൻ റസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ മീഡിയ ഫോറം പ്രസിഡണ്ട് ഒ കെ പെരുമല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടൻ, അമാനുള്ള വടക്കാങ്കര, നിഷാദ് ഗുരുവായൂർ, അബ്ബാസ് മുഹമ്മദ്, പി.വി നാസർ, ഹാരിസ്, റഫീഖ്,മുഹമ്മദ് റഫീഖ് തങ്കയത്തിൽ തുടങ്ങിയവർ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ സ്വാഗതം പറഞ്ഞു. പ്രദീപ് മേനോനുള്ള ഉപഹാരം മീഡിയ ഫോറം അംഗങ്ങൾ ചേർന്ന് കൈമാറി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










