12:53pm 29 October 2026
NEWS
ഇന്ത്യൻ മാമ്പഴ ഉത്സവത്തിന് കൊടിയിറങ്ങി
23/06/2025  11:25 AM IST
nila
ഇന്ത്യൻ മാമ്പഴ ഉത്സവത്തിന് കൊടിയിറങ്ങി

ദോഹ: ഇന്ത്യൻ എംബസി സൂഖ് വാഖിഫിൽ സംഘചടിപിച്ച ഇന്ത്യൻ മാമ്പഴ ഉത്സവത്തിന്റെ രണ്ടാം പതിപ്പ് സമാപിച്ചു.
സൂഖ് വാഖിഫുമായും ഇന്ത്യൻ ബിസിനസ് & പ്രൊഫഷണലുമായും സഹകരിച്ച് ജൂൺ 12 മുതൽ 21 വരെ പത്തു ദിവസമായി സൂഖ് വാഖി ഫിലെ ഈസ്റ്റ് സ്ക്വയറിൽ
നടന്ന
 ഇന്ത്യൻ മാമ്പഴ മേളയിൽ
 പ്രാദേശിക, അന്തർദേശീയ സന്ദർശകർ ഒഴുകിയെത്തി.  അൽഫോൻസോ, ദാഷേരി, ലാംഗ്ര, കേസർ, രാജപുരി, മാൽഗോവ, നീലം, ബദാമി, ഇമാം പസന്ദ്, കാലാപാടി, തോതാപുരി, ചക്കരക്കുട്ടി, സിന്ദൂരി, മല്ലിക എന്നിവയുൾപ്പെടെ ഏകദേശം 50 ഇനം മാമ്പഴങ്ങളുടെ റെക്കോർഡ് വില്പനയാണ് രേഖപെടുത്തിയത്.
  മാമ്പഴം കൊണ്ടുള്ള  കേക്കുകൾ, മധുരപലഹാരങ്ങൾ, ഐസ്ക്രീമുകൾ, അച്ചാറുകൾ, ജ്യൂസുകൾ തുടങ്ങിയ
ഇന്ത്യൻ പാചക പാരമ്പര്യങ്ങളിൽ പഴത്തിന്റെ വൈവിധ്യം പ്രകടമാക്കിയമറ്റ് വിഭവങ്ങളുടെ പവലിയനുകളിലുംസന്ദർശകരുടെതിരക്കായിരുന്നു
60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 150,000-ത്തിലധികം സന്ദർശകർ ഫെസ്റ്റിവലിൽ പങ്കെടുത്തു.130,000 കിലോഗ്രാം മാമ്പഴം വിറ്റു, മാമ്പഴങ്ങളുടെയും മാമ്പഴ ഉൽപ്പന്നങ്ങളുടെയും സംയോജിത വിൽപ്പന 160,000 കിലോഗ്രാം കവിഞ്ഞു.ഇന്ത്യ-ഖത്തർ സാമ്പത്തിക ബന്ധങ്ങളിൽ കാർഷികോൽപ്പന്ന മേഖലയിലെവളരുന്ന ശക്തിയെ പ്രതിഫലിപ്പിക്കുന്ന 31 ഇന്ത്യൻ കമ്പനികളാണ് മേളയിൽ ഇടംപിടിച്ചത്.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിനും പ്രോത്സാഹനത്തിനുമുള്ള  വേദിയായി മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെയും കാർഷിക മികവിന്റെയും ഊർജ്ജസ്വലമായ ആഘോഷമായി മാമ്പഴമേള.
മാമ്പഴ പ്രദർശനത്തിന് പുറമേ,  കുടുംബങ്ങളെയും കുട്ടികളെയും ഉൾപെടുത്തിയുള്ളക്വിസുകൾ, മത്സരങ്ങൾഎന്നിവയും ഒരുക്കിയിരുന്നു.
ഇന്ത്യൻ മാമ്പഴോത്സവത്തിന്റെ രണ്ടാം പതിപ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിൽ ഫലപ്രദമായ സഹകരണം കാഴ്ചവച്ച സൂഖ് വാഖിഫ് അധികൃതരെയും സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിനെയും ഇന്ത്യൻ എംബസി അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img