04:35am 06 November 2026
NEWS
ഇന്ത്യൻ എംബസ്സി അപ്പക്സ് ബോഡി ഭാരവാഹികൾക്ക് സ്വീകരണം നൽകി
06/02/2025  10:34 PM IST
ഇന്ത്യൻ എംബസ്സി അപ്പക്സ് ബോഡി ഭാരവാഹികൾക്ക് സ്വീകരണം നൽകി

ദോഹ: ഐ.സി.സി ,ഐസി ബി എഫ് , ഐ എസ് സി അപെക്സ് ബോഡിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ കമ്മ്യൂണിറ്റി നേതാക്കൾക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്വീകരണവും വിജയാഘോഷവും സംഘടിപ്പിച്ചു ആഘോഷ സംഗമം വേൾഡ് കെ എം സി സി വൈ പ്രസിഡണ്ടും കെഎംസിസി ഖത്തർ ഉപദേശക സമിതി ആക്ടിങ് ചെയർമാനുമായ എസ് എ എം ബശീർ ഉദ്ഘാടനം ചെയ്തു . കെ എം സി സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദസ്സമദ് അധ്യക്ഷത വഹിച്ചു.ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദറഹിമാൻ ,ഐ ബി സി പ്രസിഡന്റ് താഹ , ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം ജാഫർ തയ്യിൽ , ഐ സി സി മാനേജിങ് കമ്മിറ്റി അംഗം അഫ്സൽ വടകര വേൾഡ് KMCC സെക്രട്ടറി അബ്ദുന്നാസർ നാച്ചി,ഹൈദർ ചുങ്കത്തറ, ചന്ദ്ര മോഹൻ, ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു. അപെക്സ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടഅംഗങ്ങളെ കെഎംസിസി നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഫ്സൽ അബ്ദുൽ മജീദ് അബ്രഹാം കണ്ടത്തിൽ ജോസഫ് , നന്ദിനി അബ്ബാഗൗണി , ശാന്തനു ദേശ് പാണ്ഡെ , ജാഫർ തയ്യിൽ , റഷീദ് അഹമ്മദ് , ദീപക് ഷെട്ടി ,നിർമല ഗുരു , ബഷീർ തുവാരിക്കൽ , ഹംസ യുസഫ് , കവിത മഹേന്ദ്രൻ ,ദീപക് ചുക്കാല , അഡ്വ .ജാഫർ ഖാൻ , നിഹാദ് മുഹമ്മദലി മറ്റു പ്രമുഖരും സംബന്ധിച്ചു . ഖത്തർ നാഷണൽ സ്പോർട്സ് ഡേ - ആഘോഷങ്ങളുടെ ഭാഗമായി KMCC ഏഷ്യൻ ടൗൺ IBN അജയാൻ ഗ്രൂപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രഖ്യാപനവും ചടങ്ങിൽ നിർവഹിച്ചു . കെ എം സി സി ഖത്തർ സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന ജി സി സി ടഗ്ഗ് ഓഫ് വാർ ബ്രോഷർ ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. നവോത്സവിൻ്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ മാൻ ഓഫ് ദി സീരിസ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ ടീമിലെ മൻസൂർ നാദാപുരത്തിന് ദുബൈ റിജിൻസി ഗ്രൂപ്പ് എം ഡി ശംസുദ്ധീൻ ബിൻ മുഹ്‌യദ്ധീൻ വാഗ്ദാനം ചെയ്ത സ്പെഷ്യൽ ക്യാഷ് അവാർഡ് ഖത്തർ ഗ്രാന്റ് മാൾ റിജീനിയൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കൈമാറി . പി വി മുഹമ്മദ് മൗലവി ഖിറാഅത്ത് തടത്തി. സലീം നാലകത്ത് സ്വാഗതവും അശ്റഫ് ആറളം നന്ദിയും പറഞ്ഞു.പി കെ അബ്ദു റഹീം , ടി ടി കെ ബഷീർ , അബൂബക്കർ പുതുക്കുടി ,ആദം കുഞ്ഞി ,സിദ്ധീക്ക് വാഴക്കാട് , അജ്മൽ നബീൽ ,അലി മുറയുർ , താഹിർ താഹക്കുട്ടി , സമീർ മുഹമ്മദ് , ഫൈസൽ കേളോത്ത് ശംസുദ്ധീൻ വാണിമേൽ നേതൃത്വം നൽകി PHOTO : ഐ.സി.സി ,ഐസി ബി എഫ് , ഐ എസ് സി അപെക്സ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് കെഎംസിസി സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ സംസാരിക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img