
ദോഹ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു.
ത്രിവർണ്ണാലംകൃതമായ
ഇന്ത്യൻ കൾച്ചറൽ സെന്റർ(ഐസിസി)അങ്ക ണത്തിൽനടന്ന ചടങ്ങിൽ
ഖത്തർ പ്രാദേശിക സമയം രാവിലേ 6:45ന്
ഇന്ത്യൻ അംബാസിഡർ വിപുൽ ദേശീയ പതാകഉയർത്തി.
എംബസിഅനുബന്ധ സംഘടനാഭാരവാഹികൾ, കമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ, വാണിജ്യ പ്രമുഖർ,മാധ്യമപ്രതിനിധികൾതുടങ്ങിയ വലിയ സമൂഹംസാന്നിധ്യം വഹിച്ച ചടങ്ങിൽ ദേശീയ ഗാനം അലയടിച്ചു.ഐ സി സി അശോകഹാളിൽ അംബാസിഡർ വിപുൽ
രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗംവായിച്ചതോടെയാണ് ഔദ്യോഗിക ചടങ്ങ് ആരംഭിച്ചത്.സമൂഹത്തിന്റെ ക്ഷേമത്തിനും വളർച്ചയ്ക്കും വിവിധ ഇന്ത്യൻ സമൂഹ സംഘടനകൾ നൽകിയ പിന്തുണയ്ക്കും സംഭാവനകൾക്കും അംബാസഡർ നന്ദി പറഞ്ഞു.ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് തുടർച്ചയായ പിന്തുണനൽകുന്ന ഖത്തർ ഭരണകൂടത്തിനും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും അദ്ദേഹം നന്ദി അറിയിച്ചു.ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും സ്കൂൾ കുട്ടികളും ദേശഭക്തി ഗാനങ്ങളും സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു. എംബസിയുടെ യൂ ട്യൂബ് ചാനലിൽ വെർച്വലായി പരിപാടി തത്സമയം സംപ്രേഷണം ചെയ്തു.ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നടന്നദേശീയദിനാഘോഷത്തിൽ വിദ്യാർത്ഥികൾ സാംസ്കാരികകലാവിരുന്നുകൾ അവതരിപ്പിച്ചു.











