03:27pm 19 September 2026
NEWS
കോട്ടയം മണിമലയിൽ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പഞ്ചായത്തംഗമടക്കമുള്ള പ്രതികൾ അറസ്റ്റിൽ.
18/09/2026  10:42 AM IST
ചെറുകര സണ്ണിലൂക്കോസ്
കോട്ടയം മണിമലയിൽ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പഞ്ചായത്തംഗമടക്കമുള്ള പ്രതികൾ അറസ്റ്റിൽ.

 

മണിമല വൈക്കുന്നേൽ ഷിബുവിനെ കരിക്കാട്ടൂർ സെൻട്രലിൽ അമ്പാട്ട് കുന്നേൽ കോളനിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണന്ന് തെളിഞ്ഞത്.സംഭവത്തിൽ , സി പി എം ലോക്കൽ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്തംഗം ഉൾപ്പെടെ 6 പേരെ മ ണിമല പോലീസ് അറസ്റ്റ് ചെയ്തു.മണിമല പഞ്ചായത്തംഗമായ ജോജി ജോൺ, ജോബിൻ രാജൻ, ഷൈബിൻ സാം, നിഖിൽ അയ്യപ്പൻ, അമൽ രാജ്, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പഞ്ചായത്തംഗമായ ജോജിയുടെ മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ട ഷിബുവിന് പരുക്കേൽക്കുകയായിരുന്നു.തുടർന്ന് പിറ്റേ ദിവസമാണ് ഇയാളെ തോട്ടത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രതികളുടെ അറസ്റ്റ്.ഷിബുവിൻ്റെ മരണത്തിന് ശേഷം കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img