05:39pm 23 October 2026
NEWS
ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) ആരംഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം സംഘടിപ്പിച്ചു
23/10/2026  09:55 AM IST
nila
ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) ആരംഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം സംഘടിപ്പിച്ചു

 

ദോഹ: തിരുവല്ലാ വൈ.എം.സി.എ  വികാസ് സ്കൂളില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെയും, ഓഡിറ്റോറിയത്തില്‍ ഘടിപ്പിച്ച VBREEZE PMSM HVLS ഫാനിന്റെയും ഉല്‍ഘാടനം തിരുവല്ലാ സബ്കളക്ടര്‍ മിസ്സ്‌. പാര്‍വതി ഗോപകുമാര്‍ നിര്‍വഹിച്ചു.  കുട്ടികളെ സ്പോന്‍സോര്‍ ചെയ്യുന്ന പദ്ധധിയിലേക്കുള്ള സംഭാവനകള്‍ വൈ.എം.സി.എ ക്ക് വേണ്ടി സബ് കളക്ടര്‍ ഫോട്ടാ അംഗംങ്ങളയ കുരുവിള കെ. ജോര്‍ജ്, ചെറിയാന്‍ തോമസ്‌, അലക്സ്‌ തോമസ്‌ എന്നിവരില്‍ നിന്നു സ്വീകരിച്ചു.

ഫോട്ടാ പ്രസിഡണ്ട്‌ തോമസ്‌ കുര്യന്‍ നെടുംത്തറയില്‍ അദ്ധ്യഷത വഹിച്ച മീറ്റിംഗില്‍ വൈ.എം.സി.എ പ്രസിഡണ്ട്‌ ടി. ജെയിംസ്‌ പ്രഭാഷണം നടത്തി, ഫോട്ടാ രക്ഷാധികാരി ജോണ്‍ സി. എബ്രഹാം, മാത്യു വര്‍ഗിസ്, ഷാജി തേന്മടം, സാജന്‍ വര്‍ഗിസ്, ചെറിയാന്‍ പോളച്ചിറക്കല്‍, മോഹന്‍ അയിരൂര്‍, പ്രൊഫ്‌. കുര്യന്‍ ജോണ്‍, ഇ. ഐ. എല്യാസ്, ജിജു മാത്യു, തോമസ്‌ വര്‍ഗിസ്, ജോയ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img