
ദോഹ: തിരുവല്ലാ വൈ.എം.സി.എ വികാസ് സ്കൂളില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെയും, ഓഡിറ്റോറിയത്തില്‍ ഘടിപ്പിച്ച VBREEZE PMSM HVLS ഫാനിന്റെയും ഉല്‍ഘാടനം തിരുവല്ലാ സബ്കളക്ടര്‍ മിസ്സ്. പാര്‍വതി ഗോപകുമാര്‍ നിര്‍വഹിച്ചു. കുട്ടികളെ സ്പോന്സോര് ചെയ്യുന്ന പദ്ധധിയിലേക്കുള്ള സംഭാവനകള്‍ വൈ.എം.സി.എ ക്ക് വേണ്ടി സബ് കളക്ടര്‍ ഫോട്ടാ അംഗംങ്ങളയ കുരുവിള കെ. ജോര്‍ജ്, ചെറിയാന് തോമസ്, അലക്സ് തോമസ് എന്നിവരില്‍ നിന്നു സ്വീകരിച്ചു.
ഫോട്ടാ പ്രസിഡണ്ട് തോമസ് കുര്യന് നെടുംത്തറയില്‍ അദ്ധ്യഷത വഹിച്ച മീറ്റിംഗില്‍ വൈ.എം.സി.എ പ്രസിഡണ്ട് ടി. ജെയിംസ് പ്രഭാഷണം നടത്തി, ഫോട്ടാ രക്ഷാധികാരി ജോണ്‍ സി. എബ്രഹാം, മാത്യു വര്‍ഗിസ്, ഷാജി തേന്മടം, സാജന് വര്‍ഗിസ്, ചെറിയാന് പോളച്ചിറക്കല്‍, മോഹന്‍ അയിരൂര്‍, പ്രൊഫ്. കുര്യന് ജോണ്‍, ഇ. ഐ. എല്യാസ്, ജിജു മാത്യു, തോമസ് വര്‍ഗിസ്, ജോയ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.










