02:33pm 13 November 2026
NEWS
ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്‌മെന്റ്‌ സ്റ്റഡീസ് (ജിംസ്) 21-ാമത് ബാച്ചിന്റെ (Force 2025) ഉദ്ഘാടനം ജൂലൈ മാസം 21-ാം തീയതി തിങ്കളാഴ്ച്ച രാവിലെ 10:30 ന് പാടിവട്ടം അസ്സീസിയാ കൺവെൻഷൻ സെന്ററിൽ നടന്നു.
23/07/2025  10:36 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്‌മെന്റ്‌ സ്റ്റഡീസ് (ജിംസ്) 21-ാമത് ബാച്ചിന്റെ (Force 2025) ഉദ്ഘാടനം ജൂലൈ മാസം 21-ാം തീയതി തിങ്കളാഴ്ച്ച രാവിലെ 10:30 ന് പാടിവട്ടം അസ്സീസിയാ കൺവെൻഷൻ സെന്ററിൽ നടന്നു.

 

ജിംസ് സി. ഇ. ഒ. ശ്രീ. എസ്. എസ്. ശ്രീജിത്ത് അധ്യക്ഷതയും സ്വാഗത പ്രസംഗവും നടത്തിയ ചടങ്ങിൽ യു എസ്. എ. ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് അക്കാഡമി ഓഫ് ആർട്ട് ആൻഡ് സയൻസ് പ്രസിഡന്റും സി.ഇ.ഒ.യും ആയ ശ്രീ. ഗ്യാരി ജേക്കബ്‌സിന്റെ വീഡിയോ സന്ദേശത്തോടു കൂടി ആരംഭിച്ചു.

മുൻ ഇന്ത്യൻ അംബാസ്സഡറും, യുഎൻ പ്രതിനിധിയും & കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ ശ്രീ.ടി.പി.ശ്രീനിവാസൻ (IFS Rtd) ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രസ്തുത ചടങ്ങിൽ എൽ.എസ്.സി. എഡ്യൂക്കേഷൻ ഇനിഷ്യറ്റീവ്സ് ഹെഡ് പ്രൊഫ.എസ്. ഗണേശൻ ഇന്ത്യയിൽ ലോജിസ്റ്റിക് ട്രൈനിംഗിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജിംസ് സി.ഒ.ഒ ശ്രീ. മാത്യു അബ്രഹാം ലോജിസ്റ്റിക്സ‌് മേഖലയിലെ അവസരങ്ങളെക്കുറിച്ചും സംസാരിച്ചു.

ഡബ്ള്യു. യു സി. ഡയറക്ടർ ശ്രീമതി. ജനനി രാമനാഥൻ, ജിംസ് ഡയറക്ടർ ശ്രീമതി.റിനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

ജിംസ്‌ന്റെ 10-ാം വാർഷികാഘോഷച്ചടങ്ങിനോട് അനുബന്ധിച്ചു നടത്തിയ പാനൽ ചർച്ച "Leadership in Action Series: Episode 4 - "ഓപ്പറേഷൻ സിന്ദൂർ" ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു.

ഈ സംവാദം നയിച്ചതും അദ്ധ്യക്ഷത വഹിച്ചതും ആദരണീയനായ കൊച്ചി മുൻ ചീഫ് കസ്റ്റംസ് കമ്മീഷണർ ഡോ. കെ എൻ രാഘവൻ IRS അവറുകളാണ്. മുൻ ഇന്ത്യൻ അംബാസ്സഡറും, യു എൻ പ്രതിനിധിയും & കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മുൻ വൈസ് ചെയർമാനുമായ ശ്രീ. ടി. പി. ശ്രീനിവാസൻ (IFS Rted), സീനിയർ മിലിറ്ററി ലീഡർ മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോയും ഈ ചർച്ചയിൽ പങ്കെടുത്തു.

ജിംസ് ഡീൻ ആൻഡ് എച്ച്.ഒ.ഡി. ശ്രീമതി. ഹരിപ്രിയ ഉമാദേവൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img