
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ഓഫ് ചെങ്ങന്നൂരിന്റെ
2026-27 വർഷത്തേക്കുള്ള 47- മത് പ്രസിഡന്റിന്റെയും പുതിയ ഭാരവാഹികളുടെയും സ്ഥാനരോഹണ ചടങ്ങ് 2026 ജൂലൈ 3 ന് വെള്ളിയാഴ്ച്ച രാത്രി
7.30ന് ചെങ്ങന്നൂർ അങ്ങാടിക്കൽ റോട്ടറി കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ചടങ്ങിൽ ഗിന്നസ് പക്രുവാണ് മുഖ്യാതിഥിയായി പങ്കെടുക്കും.
പുതിയ പ്രസിഡന്റായി ബിജു മാത്യു കുറ്റിക്കാട്ട്, സെക്രട്ടറിയായി
ഡോ. രാജി സുഗതൻ, ട്രഷററായി
റെജി കോശി കാഞ്ഞിക്കൽ എന്നിവർ ചുമതലയേൽക്കും.
റോട്ടറി ഡിസ്ട്രിക്ട് 3211 ആവിഷ്കരിച്ച ഒമ്പത് സേവന മേഖലകളായ ജനസംരക്ഷണവും ശുചിത്വവും, മാതൃ -ശിശു ആരോഗ്യം, രോഗ പ്രതിരോധം, അടിസ്ഥാന വിദ്യാഭ്യാസവും സാക്ഷരതയും, യുവജന സേവനം, സാമ്പത്തിക - സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം, തൊഴിലധിഷ്ഠിത സേവനം, സമാധാനവും സമൂഹസേവനവും എന്നിവയ്ക്ക് ഈ വർഷം പ്രത്യേക പ്രാധാന്യം നൽകും.
ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് വീടുകൾ നിർമിച്ചു നൽകുക, ഇറപ്പുഴ പാലത്തിന്റെ ആവശ്യമായ നവീകരണത്തിനായി പ്രവർത്തിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക, ക്ലബ് പരിസരവും അംഗങ്ങളുടെ വീടുകളിലും പക്ഷികൾക്കായി കുടിവെള്ള സൗകര്യം ഒരുക്കുക തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും.
ഹയർ സെക്കന്ററി സ്കൂളുകളിൽ കാർഷിക വികസനത്തിനും കൂൺകൃഷി പ്രോത്സാഹനത്തിനുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. യുവജനങ്ങൾക്ക് നേതൃത്വ പരിശീലനവും വ്യക്തിത്വ വികസന പരിപാടികൾ സംഘടിപ്പിക്കുന്നതിനും മുൻഗണന നൽകും.
അംഗത്വ വികസനം, കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ വിനോദ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കൽ, സമൂഹ നന്മ ലക്ഷ്യമാക്കിയ സേവന പ്രവർത്തനങ്ങളുo ഉണ്ടാകും.
ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കും. ചെങ്ങന്നൂർ നഗര സഭയുമായി ചേർന്ന് സേവന പരിപാടികളും നടപ്പാക്കും.
റോട്ടറിയുടെ വനിതാ വിഭാഗമായ ഇന്നർ വീൽ ക്ളബ് ഭാരവാഹികളും അന്നേ ദിവസം വൈകിട്ട് 5 മണിക്ക് നടക്കും. ഗ്ലാഡിസ് ബിജു ( പ്രസിഢണ്ട് )
ഷീബ ദാനിയേൽ ( സെക്രട്ടറി ) പ്രിയ സൻജീവ്( ട്രഷറാർ ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് ചുമതല ഏൽക്കുന്നത്. നിരവധി കർമ്മ പദ്ധതികൾ ഇന്നർവീൽ നടപ്പാക്കും.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ബിജു മാത്യു കുറ്റിക്കാട്ട്, ഡോ. രാജി സുഗതൻ , റെജി കോശി കാഞ്ഞിക്കൽ ,
കെ എം മാമ്മൻ , ഡോ. അശ്വനി കുമാർ ,
ഗ്ളാഡിസ് ബിജു, ഷീബ ദാനിയേൽ , പ്രീയ സൻജീവ് എന്നിവർ പങ്കെടുത്തു.











