08:11am 12 November 2026
NEWS
കലയുടെ അമരകഥ ഇനി ഖത്തറിൽ:എം എഫ് ഹുസൈൻ‘ലൗഹ് വ ഖലം’ മ്യൂസിയം ഉദ്‌ഘാടനം ചെയ്തു
28/11/2025  02:58 PM IST
nila
കലയുടെ അമരകഥ ഇനി ഖത്തറിൽ:എം എഫ് ഹുസൈൻ‘ലൗഹ് വ ഖലം’ മ്യൂസിയം ഉദ്‌ഘാടനം ചെയ്തു

ദോഹ: ഖത്തറിന്റെ കലാ സാംസ്കാരിക ഭൂപടത്തിൽ ലോകത്തിന്റെ
അഭിമാനമായി
‘ലൗഹ് വ ഖലം: എം. എഫ്. ഹുസൈൻ മ്യൂസിയം’. 
ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ
 ഷൈഖ മോസ ബിന്റ് നാസർ  ഉദ്‌ഘാടനം ചെയ്തമ്യൂസിയം
ഇന്നുമുതൽ പിതുജനങ്ങൾക്ക്തുറന്നു കൊടുക്കും.
കലാലോകത്തെ അതിരുകൾ മറികടന്ന് ആളുകളെയും സംസ്കാരങ്ങളെയും ബന്ധിപ്പിച്ച അതുല്യ കലാമഹാരഥനാണ് മഖ്ബൂള‍ ഫിദാ ഹുസൈൻ. തന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നിനെ ഇന്നിവിടെ യാഥാർത്ഥ്യമാക്കുന്നതിൽ അഭിമാനമുണ്ടെന്ന്
ഷൈഖ മോസ ബിന്റ് നാസർ  പറഞ്ഞു.
യു എസ് എ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള കലാനിരൂപകരു ൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
150-ലധികം ഒറിജിനൽ കലാസൃഷ്ടികൾ, വ്യക്തിപരമായ വസ്തുക്കൾ, സ്കെചുകൾ,
ആദ്യമായി പ്രദർശനത്തിനെത്തുന്ന അപൂർവ്വ ചിത്രങ്ങൾ,
ഹുസൈന്റെ അവസാന മാസ്റ്റർപീസ്
‘സീറൂ ഫി അൽ അർദ്’ 
എന്നിവയടക്കം 
ജീവിതം, ദർശനം, അറബ് പൈതൃകംഎന്നിമൂന്ന് ഗ്യാലറികളിലായാണ്
മ്യുസിയം.
360-ഡിഗ്രി സിനിമാറ്റിക് ഇൻസ്റ്റലേഷൻ, ലൈബ്രറി, കഫേ, ഓഡിറ്റോറിയം എന്നിവയാണ് മ്യൂസിയത്തിന്റെ പ്രത്യേകതകൾ.
കലയുടെ ശക്തി സമൂഹങ്ങളെ ബന്ധിപ്പിക്കുന്നുവെന്ന ഖത്തർ ഫൗണ്ടേഷന്റെ ദർശനം പ്രതിഫലിപ്പിക്കുന്ന പുതിയ ഭാവുകത്വ നിദർശനമാണ് ഈ മ്യൂസിയത്തിൽ 
ശനിമുതൽ വ്യാഴംവരെ  10 മണി മുതൽ 5 മണിവരെയുംവെള്ളിയാഴ്ചഉച്ചയ്ക്ക് 1.30മുതൽ 7.30 വരെയുമാണ് സന്ദർശനസമയം.
അറബിയും ഇംഗ്ലീഷും ഭാഷകളിൽ ഗൈഡഡ് ടൂറുകൾ ലഭ്യമാണ്. 2026-ൽ ഓഡിയോ ടൂർ ആരംഭിക്കും.മ്യൂസിയം സന്ദർശകർക്ക് ചിത്രങ്ങൾ, സിനിമകൾ, ഫോട്ടോഗ്രാഫി, ടേപിസ്ട്രി തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ ഹുസൈന്റെ വിശാല കലാപ്രപഞ്ചം അനുഭവിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img