
ഇരുപതാമത് ഹുബ്ബുറസൂൽ കോൺഫറൻസിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുന്നു
കൊച്ചി: കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മദ് നബി (സ)യുടെ ആയിരത്തി അഞ്ഞൂറാമത് ജന്മദിനത്തോടാനുബന്ധിച്ചു നടത്തുന്ന ഹുബ്ബു റസൂൽ കോൺഫറൻസ് 2025 സെപ്റ്റംബർ പത്തിന് എറണാകുളം മറൈൻ ഡ്രൈവിൽ വെച്ച് നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇരുപതാമത് ഹുബ്ബുറസൂൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തും.
ആയിരങ്ങൾ പങ്കെടുക്കുന്ന ഹുബ്ബ് റസൂൽ കോൺഫെറെൻസിന് വേണ്ടി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിന് സമീപമുള്ള ജനതയിൽ ഒരുക്കിയ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കേരള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ സയ്യിദ് സി ടി ഹാഷിം തങ്ങൾ അധ്യക്ഷതയിൽ നടന്ന സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി മെമ്പർ അനസ് ഹാജി മനാറ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ വി എച്ച് അലി ദാരിമി ആമുഖ പ്രഭാഷണം നടത്തി.
സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട്, കോഡിനേറ്റർ സി എ ഹൈദ്രോസ് ഹാജി, ഫിനാൻസ് സെക്രട്ടറി അബൂബക്കർ ഹാജി കലൂർ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, അഷ്‌റഫ് സഖാഫി, സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങൾ, സയ്യിദ് സീതി കോയ തങ്ങൾ, കെ എസ് എം ഷാജഹാൻ സഖാഫി, സിദ്ധീഖ് അശ് അരി, സലിം അൽ ഹസനി, അബ്ദുള്ള നദ്‌വി, ഫിറോസ് അഹ്സനി, അഡ്വക്കേറ്റ് കബീർ ഞാലകം. ബിലാൽ ഹാജി കലൂർ, എം എ എം മുനീർ കുഴിവേലിപ്പടി, ജബ്ബാർ പുന്നക്കാടൻ, അഷ്‌റഫ് വഴക്കാല, സുനിൽ അബ്ദു ഇടപ്പള്ളി, ഇബ്രാഹിം ഹാജി പള്ളിക്കര, കെ പി ജലീൽ ഹാജി വട്ടേക്കുന്നം, പി ബി അലി ഹാജി പുത്തലം, അബ്ദുൽ സലാം കലൂർ, അഷ്‌റഫ് കുഴിവേലിപ്പടി, ഉമ്മർ ഹാജി മണക്കാടൻ, വി കെ ജലാൽ, ടി പി സകീർ ഹുസൈൻ, എൻ എം കുഞ്ഞുമുഹമ്മദ്, റിറ്റേർഡ് ആർ ടി ഓ, കെ കെ ശംസുദ്ധീൻ മുസ്‌ലിയാർ, അബ്ദുൽ കരീം മണക്കാടൻ, റഫീഖ് നൈന, സലാം കൈതാരം, അസീസ് മഞ്ഞുമ്മൽ കെ എസ് എം ഷിഹാബുദീൻ സക്വാഫി, സത്താർ കരിമക്കാട്, അൻസാർ മഞ്ഞുമ്മൽ, ഷാജഹാൻ സഖാഫി, അൻസാർ അലി, അമീർ മാസ്റ്റർ, ബഷീർ കുന്നപ്പിള്ളി , ഷെമീർ കൊച്ചി, കബീർ ബാഖവി, പ്രസ്ഥാന കുടുംബത്തിലെ ജില്ലാ സോൺ സർക്കിൾ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
Photo Courtesy - Google








