സ്ഥാനാർത്ഥികളൂടെ തെരഞ്ഞെടുപ്പ് പ്രചരണ ചിലവും വർദ്ധിപ്പിക്കും. മൈക്ക് അനൗൺസ്മെന്റിന് പര്യാപ്തമായ വേണ്ടത്ര ടാക്സി വാഹനങ്ങുടെ ലഭ്യത കുറവും പ്രതിസന്ധിക്ക് ആക്കം കൂടുന്നു. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് മനോജ് കോട്ടയം സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് 2025 ഒക്ടോബർ 17 ന് ടാക്സി വാഹനങ്ങളിൽ മാത്രം മൈക്ക് അനൗൺസ്മെന്റിന് അനുമതി നൽകിയാൽ മതിയെന്ന് കാണിച്ച് ഉത്തരവിറക്കിയത്.ഇത് പ്രകാരം പോലീസിന്റെ മൈക്ക് അനൗൺസ്മെന്റിന് അനുമതിക്ക് അപേക്ഷിക്കുന്ന 'തുണ'എന്ന പോർട്ടെല്ലലും ടാക്സി വാഹനങ്ങളെ മാത്രം പരിമിതപെടുത്തുന്ന തരത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റം വരുത്തി കഴിത്തു.ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്റേഴ്സിന് ഏറ്റവും അധികം പ്രവർത്തി ലഭിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ കടുത്ത പ്രതിഷേധമാണ് ഈ മേഖലയിൽ ഉള്ളവർക്ക്.ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് റദ്ദാക്കണമെന്നും തങ്കുടെ അടക്കം പ്രൈവറ്റ് രജിസ്ടേഷനുളള വാഹനങ്ങൾക്ക് മൈക്ക് അനൗൺസ്മെന്റ് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ പ്രസിഡന്റും മൂവാറ്റുപുഴ കീർത്തി ലൈറ്റ് ആന്റ് സൗണ്ട് ഉടമയുമായ ജെയിംസ് മാത്യു അഭിഭാഷകരായ മാത്യു കുര്യാക്കോസ്, സി.എൻ പ്രകാശ് എന്നിവർ മുഖേന ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.ഇത് സംബന്ധിച്ച ഹർജി ഹൈകോടതി ജഡ്ജി വി ജി അരുൺ വെള്ളിയാഴ്ച (28-112025 ) പരിഗണിക്കും.അഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രായോഗികല്ലെന്നും തദ്ദേശ സ്വയം ഭരണ തെരത്തെടുപ്പ് പോലുളളമികച്ച സീസണിൽ മൈക്ക് അനൗൺസ്മെന്റിന് പര്യാപ്തമായ ടാക്സി വാഹനങ്ങൾ (ജീപ്പും, പിക്ക് അപ്പും) ലഭ്യമല്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദങ്ങൾ. മാത്രമല്ല ഒട്ടുമിക്ക ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്റർമാർക്കും പര്യാപ്തമായ പ്രൈവറ്റ് വാഹനം സ്വന്തമായി ഉണ്ടെന്നിരിക്കെ ആഭ്യന്തര വകുപ്പ് ഉത്തരവ് വൻ തിരിച്ചടിയാണെന്നും ഹർജിയിൽ പറയുന്നു.ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് വർഷങ്ങളായി തുടരുന്ന കീഴ് വഴക്കങ്ങുടെ ലംഘനവുമാണ്.മാത്രമല്ല സ്ഥാർനാർത്ഥിക്കോ അടുത്ത ബന്ധമുള്ളവരുടേയോ സ്വകാര്യ വാഹനങ്ങൾക്ക് പോലും മൈക്ക് അനൗൺസ്മെന്റ് അനുമതി നൽകുകയില്ല എന്നത് സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് പ്രച രണചിലവ് കൂട്ടുകയും ചെയ്യും അത്തരത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൂടി തിരിച്ചടിയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ്








