
ചരിത്രപാരമ്പര്യമുള്ള
അൽജുമൈലിയ
മസ്ജിദ്ഉദ്ഘാടനം ചെയ്തു
ദോഹ:അൽജുമൈലിയയിലെ അൽറഫീഖ് പ്രദേശത്തെചരിത്രപ്രാധാന്യമുള്ള പള്ളി നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം ഉദ്ഘാടനം ചെയ്തു. പള്ളികളുടെ വികസനവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഉദ്ഘാടനമെന്ന് മന്ത്രാലയം അറിയിച്ചു.
പള്ളിയുടെ പ്രധാന പ്രാർത്ഥനാമന്ദിരത്തിൽ 36 പേർക്ക് ഒരേസമയം നമസ്കരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്ന ലിവാനിലും (liwan) 36 പേർക്ക് ഇടം ലഭിക്കും. ജുമുഅ നമസ്കാരം ഇവിടെയാണ് നടക്കുന്നത്.പള്ളിയിൽ 120 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു വിശാലമായ പുറമ്പോക്കും (courtyard) ഉണ്ട്. തെക്കുകിഴക്കൻ കോണിൽ പരമ്പരാഗത ശൈലിയിൽ മിനാരും, വടക്കുകിഴക്കൻ ഭാഗത്ത് വുദൂഖാനവും ഒരുക്കിയിട്ടുണ്ട്.
പള്ളിയുടെ പുറംഭിത്തികളും അകത്തെ മതിലുകളും പൈതൃകസ്വഭാവം നഷ്ടപ്പെടാതെ സൂക്ഷ്മമായി നവീകരിച്ചു. പുതിയ മേൽക്കൂരയും പാരമ്പര്യ ആർക്കിടെക്ചർ ശൈലി പാലിച്ച് നിർമ്മിച്ചിട്ടുണ്ട്.
കൂടാതെ പള്ളിയിൽ പുതിയ ഇലക്ട്രിക്കൽ നെറ്റ്‌വർക്ക്, എയർ കണ്ടീഷൻ, ലൈറ്റിംഗ്-സൗണ്ട് സിസ്റ്റങ്ങൾ, സുരക്ഷ-സേഫ്റ്റി സംവിധാനങ്ങൾ എന്നിവയും സ്ഥാപിച്ചു.
"ചരിത്ര പള്ളികളുടെ ആത്മാവ് നിലനിർത്തി സംരക്ഷിക്കുക അത്യന്താപേക്ഷിതമാണ്. നഗരവികസനവും ജനസംഖ്യാ വർധനവും കണക്കിലെടുത്ത് Qatar National Vision 2030 പ്രകാരമുള്ള പദ്ധതികളിലാണ് ഇത്തരം നവീകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്മന്ത്രാലയം വ്യക്തമാക്കി











