02:27pm 13 November 2026
NEWS
കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
19/05/2025  12:50 PM IST
ചെറുകര സണ്ണിലൂക്കോസ്
കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനം ചോദ്യം ചെയ്‌ത്‌ നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

താൽക്കാലിക വിസിമാരെ നിയമിച്ച ചാൻസലറുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ രണ്ട് ഹർജികളിലാണ് ജസ്റ്റിസ് പി.ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധി പറയുക. സർക്കാർ നൽകിയ പാനലിന് പുറത്തുനിന്നായിരുന്നു ചാൻസലറുടെ താൽക്കാലിക വിസി നിയമനം. ഇത് സർവകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നാണ് സർക്കാരിൻ്റെ വാദം. സാങ്കേതിക സർവകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സിസ തോമസിനെയുമാണ് ചാൻലസർ നിയമിച്ചത്. 2023 ലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാൻസലറുടെ നടപടി എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img