01:34pm 13 November 2026
NEWS
റാന്നി മജിസ്‌ട്രേറ്റിനെതിരായ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി.
20/02/2026  05:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റാന്നി മജിസ്‌ട്രേറ്റിനെതിരായ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി.

ശബരിമല സ്വർണ്ണ കൊള്ള കേസിലെ എഫ് ഐ ആർ ന്റെയും അനുബന്ധ രേഖകളുടെയും അടയാള സഹിതം പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്ത റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് കാണിച്ച് നൽകിയ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി.ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി റാന്നി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകിയിരുന്നത്.  എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ട പകർപ്പുകൾ ജില്ലാ ജഡ്ജി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയ സാഹചര്യത്തിൽ മജിസ്‌ട്രേറ്റിന് എതിരായ പരാതി തീർപ്പാക്കിയതായി ഹൈക്കോടതി റെജിസ്ട്രാറിന്റെ കത്തിൽ വ്യക്തമാക്കുന്നു.  സ്വർണ്ണ കൊള്ള കേസിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് തുടരവെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും അന്വേഷണത്തിന് റാന്നി മജിസ്‌ട്രേറ്റ് കോടതിയിൽ കേസിലെ രേഖകളുടെ പകർപ്പിന് അപേക്ഷ സമർപ്പിച്ചു.  എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ റാന്നി മജിസ്‌ട്രേറ്റ് നിരസിച്ചു.  ഇതിനെ തുടർന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് റാന്നി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി നൽകിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img