10:09am 13 November 2026
NEWS
യൂണിഫോമിനെ ചൊല്ലിയുള്ള തർക്കം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി.
13/10/2025  05:55 PM IST
സണ്ണി ലുക്കോസ്
യൂണിഫോമിനെ ചൊല്ലിയുള്ള തർക്കം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ നൽകിയ ഹർജിയിലാണ് നടപടി. പ്രശ്‌നത്തെ തുടർന്ന് സ്‌കൂൾ രണ്ടു ദിവസമായി അടച്ചിരിക്കുകയാണ് സ്‌കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അനുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ശിരോവസ്ത്രം അനുവദിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു. ഈ വർഷം അഡ്‌മിഷനെടുത്ത കുട്ടിയുടെ മാതാപിതാക്കളോട് യൂണിഫോമിനെ കുറിച്ച് അന്നേ പറഞ്ഞിരുന്നു. നാലു മാസം കുട്ടി യൂണിഫോം ധരിച്ച് വരികയും ചെയ്തു‌. പെട്ടെന്നൊരു ദിവസമാണ് കുട്ടി യൂണിഫോമിന് വിരുദ്ധമായി വസ്ത്രം ധരിച്ചെത്തിയത്. അധ്യാപകരും കുട്ടികളും ഭയപ്പെടുന്ന സാഹചര്യമുണ്ടായാതോടെയാണ് കോടതിയെ സമീപിച്ചതെന്നു സ്കൂൾ അധികൃതർ പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img