08:47pm 10 November 2026
NEWS
കപ്പൽ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം.
05/06/2025  04:31 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കപ്പൽ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം.

എറണാകുളം : കൊച്ചിയിൽ മുങ്ങിയ കപ്പൽ MSC എൽസ 3 സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് ചുണ്ടി കാണിച്ചും, കാര്‌ഗോ കപ്പലില് ഉണ്ടായിരുന്ന കണ്ടെയ്നറുകളില് എന്തെല്ലാം രാസവസ്തുക്കളും അപകടകരവും വിഷാംശമുള്ളവയും ഉണ്ടെന്ന് സര്ക്കാര് വ്യക്തത വരുത്തണമെന്നും കടൽക്കരയിലെ മാലിന്യ നീക്കം പുനസ്ഥാപിക്കണമെന്നും മത്സ്യ തൊഴിലാളികൾക്ക് അന്താരാഷ്ട്ര മറൈൻ നിയമങ്ങൾ അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഒരു പൊതു താല്പര്യ ഹർജി നൽകിയിരുന്നു.

ഇന്ന്, പരിസ്ഥിതി ദിനത്തിൽ ഹർജി ഹൈക്കോടതി പരിഗണിക്കുകയും ഈ കപ്പൽ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും - കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കൾ അടക്കമുള്ള വിശദ വിവരങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ പ്രസിദ്ധീകരിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. ഒപ്പം കടൽത്തീരങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കുന്നത് നിർത്തിവെക്കരുതെന്നും കോടതി സൂചിപ്പിച്ചിട്ടുണ്ട്. അഡ്വ. ഹരീഷ് വാസുദേവനും അഡ്വ. രഖേഷ് ശർമ്മയുമാണ് 

കപ്പലിനെ എത്രയും വേഗം കേരള തീരത്തു നിന്നും നീക്കം ചെയ്‌തില്ലെങ്കിൽ അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. സർക്കാർ വളരെ നാമ മാത്രമായ - കണ്ണിൽ പൊടിയിടുന്ന നടപടികളുമായി ഇക്കാര്യത്തിൽ ഒച്ചിന്റെ വേഗതയിൽ നീങ്ങുമ്പോൾ ബഹു. ഹൈക്കോടതിയിൽ മാത്രമാണ് പ്രതീക്ഷ.

കപ്പല് ദുരന്തത്തില് ദുരിതമനുഭവിക്കുന്നത് എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും അവരെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുമാണ്. കേരളത്തിലാകമാനം തീരദേശ ജനത കടുത്ത പട്ടിണിയിലും ആശങ്കയിലുമാണ്.

ഇനിയെങ്കിലും കപ്പല് ദുരന്തവുമായി ബന്ധപ്പെട്ടുണ്ടായ വസ്‌തുതകളെ ശാസ്ത്രീതമായും മനുഷ്യത്വപരമായും സമീപിക്കുവാൻ സർക്കാർ തയ്യാറാവണം.

മത്സ്യതൊഴിലാളികള്ക്കും തീരദേശജനതക്കും ഈ ദുരന്തത്തിൻ്റെ പേരില് അര്ഹമായ നഷ്ട‌പരിഹാരവും നീതിയും ലഭിക്കണം

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img