07:58am 06 September 2026
NEWS
വിവാദ സമാധി; കുടുംബത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി
15/01/2025  03:44 PM IST
സണ്ണി ലുക്കോസ്
വിവാദ സമാധി; കുടുംബത്തിന് ഹൈക്കോടതിയിൽ  നിന്ന്  തിരിച്ചടി

മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ സുലോചന അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇത് അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരും. അതുകേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതില്‍ ഇടപെടാന്‍ കോടതിയ്ക്ക് ആകില്ല. പൊതുസമൂഹത്തില്‍ നിന്ന് ഒരാളെ കാണാതായാല്‍ അയാള്‍ എവിടെയാണെന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതാണ് അവര്‍ ചെയ്യുന്നതെന്നും അത് സ്വാഭാവികനടപടി ക്രമങ്ങളാണെന്നും കോടതി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img