02:06pm 10 November 2026
NEWS
ശശി തരൂരിനെതിരായ വികാരം പാർട്ടിയിൽ ശക്തമാകുമ്പോൾ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ്.
11/07/2025  06:26 PM IST
സണ്ണി ലുക്കോസ്
ശശി തരൂരിനെതിരായ വികാരം പാർട്ടിയിൽ ശക്തമാകുമ്പോൾ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ്.

അടിയന്തരാവസ്ഥ വാർഷികത്തിലെ ലേഖനത്തെ അവഗണിക്കാൻ നേതൃത്വം തീരുമാനിച്ചു. ലേഖനം നെഹ്റു കുടുംബത്തിനെതിരെ ബിജെപി പരമാവധി പ്രചരിപ്പിക്കുമ്പോൾ മോദി സർക്കാരിനുള്ള സ്‌തുതി തരൂർ തുടരുകയാണ്. അവഗണനയെന്ന നയതന്ത്രം ശശി തരൂരിനോടാവർത്തിച്ച് ഹൈക്കമാൻഡ്. അടുത്തിടെ തരൂർ നടത്തിയ വിവാദ പരാമർശങ്ങളെല്ലാം തള്ളിയത് പോലെ ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ ലേഖനത്തിലൂടെ ഉയർത്തിയ ആക്ഷേപവും തള്ളാനാണ് തീരുമാനം. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img