10:01am 13 November 2026
NEWS
ഖത്തറിന്റെ മരുഭൂമിക്കടിയിൽ മറഞ്ഞിരുന്ന സമുദ്രലോകം: 2 കോടി വർഷങ്ങൾ പഴക്കമുള്ള ഫോസിൽ കണ്ടെത്തി


12/12/2025  10:22 AM IST
nila
ഖത്തറിന്റെ മരുഭൂമിക്കടിയിൽ മറഞ്ഞിരുന്ന സമുദ്രലോകം: 2 കോടി വർഷങ്ങൾ പഴക്കമുള്ള ഫോസിൽ കണ്ടെത്തി

ദോഹ:ലോകശാസ്ത്ര സമൂഹത്തെ വിസ്മയിപ്പിച്ച ഒരു കണ്ടെത്തൽ ഇന്ന് ഖത്തറിനെ ജിയോളജി മാപ്പിലെ ഏറ്റവും പ്രകാശിക്കുന്ന സ്ഥാനങ്ങളിൽ ഒന്നാക്കി.
ഖത്തറിൽ കണ്ടെത്തിയ പുതിയ പുരാതന സമുദ്രജീവി Salwasiren qatarensis’നെ അന്താരാഷ്ട്ര ശാസ്ത്രലോകം ഔദ്യോഗികമായി അംഗീകരിച്ചു. സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനും ഖത്തർ മ്യൂസിയങ്ങളും ചേർന്നുള്ള പഠനം ‘PeerJ’ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ, ഖത്തറിലെ അൽ മസ്‌ഹബിയ പ്രദേശം ലോകത്തിലെ ഏറ്റവും സമ്പന്നമായ ഡഗോങ് ഫോസിൽ സൈറ്റ് എന്ന നിലയിൽ സ്ഥിരീകരിക്കപ്പെട്ടു.ഏകദേശം 2.1 കോടി വർഷങ്ങൾ പഴക്കമുള്ള ഈ ഫോസിൽ ശേഖരത്തിൽ 170-ത്തിലധികം ഡഗോങ് (Sea Cow) ഫോസിൽ ലൊക്കേഷനുകളുണ്ട്. പുതിയതായി കണ്ടെത്തിയ സ്പീഷീസ് ഇന്ന് ഗൾഫ് പ്രദേശത്ത് കാണുന്ന ഡഗോങിന്റെ പുർവ്വ ഇനമാണ്.ബേയോഫ് സൽവയുടെ പേരിൽ Salwasiren എന്നും ഖത്തറിന്റെ പേരിൽ qatarensis എന്നും നാമകരണം ചെയ്തിരിക്കുന്ന 
ഈ സ്പീഷീസ് രാജ്യത്തിന്റെ പ്രകൃതി പാരമ്പര്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നു. ഗൾഫ് മേഖലയിൽ തലമുറകൾക്കുമുമ്പ് വ്യാപകമായി ജീവിച്ചിരുന്ന സമുദ്രപുല്ല് തിന്നുന്ന ജീവികളുടെ പരിസ്ഥിതി പങ്ക് ഈ കണ്ടെത്തൽ വെളിപ്പെടുത്തുന്നു.
അൽ മസ്‌ഹബിയ സൈറ്റിനെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കാൻ ഖത്തർ മ്യൂസിയം നീക്കങ്ങൾ തുടങ്ങി.പഠനത്തിന്റെ ഡാറ്റയും 3D മോഡലുകളും സ്മിത്ത്‌സോണിയന്റെ ഓപ്പൺ പ്ലാറ്റ്‌ഫോമിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img