02:33pm 10 November 2026
NEWS
കടത്തനാടിന്റെ നായകന് ഖത്തറിന്റെ മണ്ണിൽ സ്‌നേഹാദരം
09/07/2026  08:01 PM IST
nila
കടത്തനാടിന്റെ നായകന് ഖത്തറിന്റെ മണ്ണിൽ സ്‌നേഹാദരം

 

കടത്തനാടിന്റെ നായകനും കുറ്റ്യാടി MLA കൂടിയായ പ്രിയ പാറക്കൽ അബ്ദുല്ല സാഹിബിനെ കെഎംസിസി ഖത്തർ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ ആദരിച്ചു. രണ്ടാം തവണ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി ഖത്തറിലെത്തിയ അദ്ദേഹത്തെ മണ്ഡലം സെക്രട്ടറി നിസാർ ചാത്തോത്ത്, ട്രെഷറർ മഹമൂദ് കുളമുള്ളതിൽ എന്നിവർ ചേർന്ന് സ്നേഹാദര ഫലകം നൽകുകയുണ്ടായി.ദോഹയിലെ CROWN PLAZA ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ ബാബു,സീനിയർ നേതാക്കന്മാരായ ത്വയ്യിബ് അബ്ദുറഹ്‍മാൻ ,അഫ്സൽ വടകര,മുസ്തഫ കെ ,സഹദ് കാർത്തികപ്പള്ളി, റിയാസ് കുറുമ്പയിൽ, മണ്ഡലം സഹഭാരവാഹികളായ അസീസ് മനത്താനത്ത്,നൗഷാദ് വെള്ളിക്കുളങ്ങര, പഞ്ചായത്ത് നേതാക്കന്മാരായ അൽത്താഫ് വള്ളിക്കാട് , നൗഫൽ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img