
കൊച്ചി: കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് തകര്‍ന്ന്‌വീണ കെട്ടിടം ആരും ഉപയോഗിക്കാറില്ല എന്ന് പച്ചക്കള്ളം പറഞ്ഞ മണിക്കൂറുകള്‍ക്കിടയാണ് ബിന്ദു എന്ന സ്ത്രീയുടെ മരണ വാര്‍ത്ത കേരളം ഞെട്ടലോടെ കെട്ടതെന്നും ആരോഗ്യമന്ത്രി കേരളത്തിന്റെ ന്യായീകരണ കാലനായി മാറിയിരിക്കുകയാണെന്നും മൊത്തം തകരാറിലായ ഈ സിസ്റ്റത്തെ കരകയറ്റാന്‍ പ്രാപ്തിയില്ലെന്ന് തെളിയിച്ച സാഹചര്യത്തില്‍ ധാര്‍മികതയുടെ പേരില്‍ രാജിവച്ചു മന്ത്രി പദവി ഒഴിയ്യണമെന്നും യൂത്ത്‌ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് എറണകുളം ഡിഎംഒ ഒഫീസിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പിഎം ജിഷാന്‍ ഉദ്ഘാടനംചെയ്തു. ജനാധിപത്യരീതിയില്‍ സമരം ചെയ്ത മുസ്‌ലിം ലീഗ് യൂത്ത് എറണാകുളം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് പി എ സലീം, ജനറല്‍ സെക്രട്ടറി സുബൈര്‍ കാരുവള്ളി, ട്രഷറര്‍ നാദിര്‍ഷപി എം, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ അന്‍സാര്‍ മുണ്ടാട്ട്, കെ എം മുഹമ്മദ് അസിഫ്, ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ടി എം,ഹാഷിം അബ്ദുള്ള കാരുവള്ളി, കെ എ ശുഹൈബ്, അബ്ദുല്‍ കരീം, എ. എ. ഷമീര്‍, പി എം അലി എന്നീ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. വി എം ഉമ്മര്‍ കുട്ടി,അഡ്വ. ഷിറാസ് ബാവ, ജിന്നാസ് കുന്നത്തേരി, സുലൈമാന്‍, അനസ് പിറവം, റമീസ് മുതിരക്കാലയില്‍, കെ.എസ് ബാദുഷ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി
Photo Courtesy - Google








