12:38pm 13 November 2026
NEWS
പാമ്പ് കടിയും അനുബന്ധ അപകടങ്ങളും സ്‌കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് സർക്കുലർ ഇറക്കി.
13/11/2025  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാമ്പ് കടിയും അനുബന്ധ അപകടങ്ങളും സ്‌കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് സർക്കുലർ ഇറക്കി.

പാമ്പ് കടിയും അനുബന്ധ അപകടങ്ങളിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തയ്യാറാക്കിയ കരട് മാർഗ്ഗരേഖ ആരോഗ്യ കുടുംബക്ഷേമ (എം) വകുപ്പ് കഴിഞ്ഞ ദിവസം സർക്കാർ സർക്കുലറായി പുറത്തിറക്കി.സുൽത്താൻ ബത്തേരി സ്‌കൂളിൽ 2019-ന് ക്‌ളാസിൽ പഠിച്ച് കൊണ്ടിരുന്ന ഒൻപത് വയസ്സ് പ്രായമുള്ള പെൺ കുട്ടിയ്ക്ക് പാമ്പ് കടിയേറ്റ് കൃത്യ സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയുടെയും സ്വമേധയാ കോടതി എടുത്ത കേസിന്റെയും സംയുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കാർ സർക്കുലർ പുറത്തിറക്കിയത്.  സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിന് നിരവധി പ്രാധാന്യമർഹിക്കുന്ന നിർദ്ദേശങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.  അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പൊതു താല്പര്യ ഹർജിയിലെ കോടതി വിധിന്യായ പ്രകാരം പാമ്പിൻ വിഷബാധ ഔദ്യോഗിക രോഗമായി സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.  സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയ കരട് മാർഗ്ഗരേഖ ഹൈക്കോടതി നേരത്തെ ഹർജി ഭാഗത്തിന്റെ അഭിപ്രായം കൂടി കേട്ട ശേഷം അംഗീകരിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലെ നിർദ്ദേശങ്ങളാണ് സർക്കാർ സർക്കുലറായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img