05:06pm 10 September 2026
NEWS
വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
04/11/2025  11:59 AM IST
ചെറുകര സണ്ണിലൂക്കോസ്
വർക്കലയിൽ ട്രെയിനിൽ ആക്രമണത്തിനിരയായ 19കാരി ശ്രീക്കുട്ടി യുടെ ആരോഗ്യനില ഗുരുതരമായി തുടരു ന്നു

 

തലക്കും നട്ടെല്ലിനും ഗുരുതരമായി പരി ക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

യുവതിയുടെ തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി. സർജിക്കൽ ഐസിയുവിലാണ് ഇപ്പോൾ ഉള്ളത്. ശ്രീക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു.

ഞായറാഴ്ച രാത്രി 8.40ന് വർക്കല സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം മാറി അയന്തി മേൽപ്പാലത്തിനടുത്തുവച്ച് കേരള എക്സ്പ്രസിൻ്റെ ജനറൽ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img