03:07pm 07 September 2026
NEWS
ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി മഹായജ്ഞം സമാപിച്ചു
19/05/2026  09:42 PM IST
nila
ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി മഹായജ്ഞം സമാപിച്ചു

ചെങ്ങന്നൂർ: _63-ാമത് തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി മഹായജ്ഞത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച ഗജമേളയോടെ
അൻപത്തി ഒന്നു ദിവസം നീണ്ടു നിന്ന മഹായജ്ഞം സമാപിച്ചു.ഇതിനോടനുബന്ധിച്ച്
 വർണ്ണശബളമായ സമാപന ഘോഷയാത്രയും. ഗജമേളയും കുടമാറ്റവും നടന്നു.
മേള പ്രമാണി ശുകപുരം രഞ്ജിത്തും
 51 കലാകാരന്മാരും പങ്കെടുത്ത പാ ണ്ടിമേളം പ്പൂരപ്രേമികളിൽ ആവേശത്തിരയിളക്കി .
തുടർന്ന് തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന  50 ഓളം കലാകാരന്മാർ അവതരിപ്പിച്ച വെൻ ചാമരവും ആലവട്ടവും വർണ്ണശബളമായ കുടമാറ്റവും നടന്നു.ഗജരാജൻ പുതുപ്പള്ളി സാധു ഗോശാലകൃഷ്ണൻ്റെ തിടമ്പേറ്റി, ഗുരുജി ശിവനാരായണൻ (ശ്രീഹരി ), ,വേമ്പനാട് അർജ്ജുൻ,  
ഓമല്ലൂർ കുട്ടിശങ്കരൻ ,കൊടുമൺ ശിവശങ്കരൻ തുടങ്ങി
മധ്യതിരുവിതാംകൂറിലെ 13 പ്രശസ്ത ഗജവീരന്മാർ   ഘോഷയാത്രയിലും ഗജമേളയിലും പങ്കെടുത്തു .
രാവിലെ പതിവു പൂജകൾക്കു പുറമേ ക്ഷേത്രത്തിൽ 10-ന് ഭക്തിനിർഭരമായ ആനയൂട്ട് ,11-ന് തൃക്കൊടിയിറക്കും യജ്ഞശാലയിൽ ഭാഗവത സമർപ്പണം 
 നിറപറപറതളിയ്ക്കൽ ,തുടർന്ന്  കൊടിയിറക്ക്, അന്നദാനം എന്നിവ നടന്നു. തുടർന്നാണ്
 ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും വൈകിട്ട് 4.ന് ഗജഘോഷയാത്ര ആരംഭിച്ചത്. നിശ്ചല ദൃശ്യങ്ങൾ,കരകം,  നാദസ്വരം, തൃശൂർ  കാവടി,
ശിങ്കാരിമേളം ,പുരാണ വേഷങ്ങൾ,,
താലപ്പൊലി ,
തിരുവൻവണ്ടൂർ പ്രദീപും സംഘത്തിന്റെയും ചെണ്ടമേളം,.
 തിരുവൻവണ്ടൂർ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം 
എന്നിവയുടെ അകമ്പടിയോടുകൂടിയാണ്  സമാപനലോഷയാത്ര ആരംഭിച്ചത്.
ഘോഷയാത്ര കടന്നു വരുന്ന സ്ഥലങ്ങളിൽ  ഭക്തരും വിവിധ
സംഘടനകളും  നിലവിളക്കും നിറപറയും ഒരുക്കി സ്വീകരണം നൽകി.
വിവിധ ഇടങ്ങളിൽ കുടി വെള്ളം വിതരണം ചെയ്തു. 
ഉപദേശക സമിതി ഭാരവാഹികളായ സന്തോഷ് മാലിയിൽ ,ആർ ഡി രാജീവ്, വിജീഷ് മേടയിൽ ,എസ്, അനിൽ , ,ചെയർമാൻ കെ.കെ ജയരാമൻ ,സബ് ഗ്രൂപ്പ് ഓഫീസർ കെ.ഗോപകുമാർ തുടങ്ങി
മഹായജ്ഞക്കമ്മറ്റി ഭാരവാഹികളും നേതൃത്വം നൽകി.
ഗജമേളയ്ക്ക് സംഘാടകർ പ്രത്യേക സുരക്ഷിത ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ,എലിഫന്റ് സ്കോഡ് ,മയക്കുവെടി വിദഗ്ധർ പോലീസ്  ,ആമ്പുലൻസ് സർവ്വീസ് , ഫയർഫോഴ്സ് ഗജമേളയിൽ പങ്കെടുത്ത മുഴുവൻ ആൾക്കാർക്കും മഹായജ്ഞക്കമ്മറ്റിയുടെ സംഘാടകർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിരുന്നു.
എന്നീ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു.
5 ന് ക്ഷേത്ര ജങ്ഷനിൽ സംഗീത നാമാർച്ചന നടന്നു.
തുടർന്ന് 8.30 ന്   വിഷ്ണുപുഷ്‌കരണിയിലേക്ക് അവഭൃഥസ്‌നാന ഘോഷയാത്ര, 9. - ന്   ഫ്യൂഷൻ സംഗീതവും എന്നിവയും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.